'ഞങ്ങളും കൃഷിയിലേക്ക്'പിലിക്കോട് പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു

കാസര്‍കോട്: കൃഷി സംസ്‌കാരം ഉണര്‍ത്തിക്കൊണ്ട് സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിനായി ഞങ്ങളും കൃഷിയിലേക്ക് ജനകീയ പദ്ധതിയുടെ പിലിക്കോട് പഞ്ചായത്ത് തല ഉദ്ഘാടനം പടിഞ്ഞാറക്കരയില്‍ നടന്നു. പിലിക്കോട് പഞ്ചായത്ത് 14-ാം വാര്‍ഡ് ചന്തേര പടിഞ്ഞാറക്കര കൃഷിക്കൂട്ടം ഒരുക്കിയ കൃഷിയിടത്തില്‍ വിത്തിറക്കി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് സന്ദേശം വീടുകളില്‍ എത്തിക്കുന്നതിനുള്ള സ്റ്റിക്കര്‍ വിതരണോദ്ഘാടനം വികസന കാര്യ ചെയര്‍പേഴ്സണ്‍ സി വി ചന്ദ്രമതി നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ പി.വി.ജലേശന്‍ പദ്ധതി വിശദീകരിച്ചു. […]

കാസര്‍കോട്: കൃഷി സംസ്‌കാരം ഉണര്‍ത്തിക്കൊണ്ട് സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിനായി ഞങ്ങളും കൃഷിയിലേക്ക് ജനകീയ പദ്ധതിയുടെ പിലിക്കോട് പഞ്ചായത്ത് തല ഉദ്ഘാടനം പടിഞ്ഞാറക്കരയില്‍ നടന്നു. പിലിക്കോട് പഞ്ചായത്ത് 14-ാം വാര്‍ഡ് ചന്തേര പടിഞ്ഞാറക്കര കൃഷിക്കൂട്ടം ഒരുക്കിയ കൃഷിയിടത്തില്‍ വിത്തിറക്കി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഞങ്ങളും കൃഷിയിലേക്ക് സന്ദേശം വീടുകളില്‍ എത്തിക്കുന്നതിനുള്ള സ്റ്റിക്കര്‍ വിതരണോദ്ഘാടനം വികസന കാര്യ ചെയര്‍പേഴ്സണ്‍ സി വി ചന്ദ്രമതി നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ പി.വി.ജലേശന്‍ പദ്ധതി വിശദീകരിച്ചു. തരിശുനിലം കൃഷി ചെയ്യുന്നതിനായി വിട്ടുനല്‍കിയ ബാബുവിനെ വൈസ് പ്രസിഡണ്ട് എ.കൃഷ്ണന്‍ ആദരിച്ചു. എം.വി. കോമന്‍ നമ്പ്യാര്‍ ഓര്‍മ്മ തൈ നട്ടു. പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിളംബര യാത്രയും നടത്തി. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി. പ്രസന്നകുമാരി അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്തംഗം എം.വി. സുജാത പിലിക്കോട്, ഗ്രാമപഞ്ചായത്തംഗങ്ങളായ നവീന്‍കുമാര്‍, സി.വി. രാധാകൃഷ്ണന്‍, എന്‍ പ്രസീത കുമാരി, പി പ്രമീള, പി അജിത, വിനയചന്ദ്രന്‍ മാസ്റ്റര്‍, വാര്‍ഡ് കണ്‍വീനര്‍ മുരളീധരന്‍, വിത്തന്‍ ബാലന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എ.വി. രാധാകൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് കെ.വി സോന എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it