വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍ക്കായി തറവാടുകള്‍ തയ്യാറെടുക്കുന്നു
പാലക്കുന്ന്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മുതല്‍ നിര്‍ത്തിവെക്കേണ്ടി വന്ന വിവിധ വയനാട്ടുകുലവന്‍ തറവാടുകളിലെ തെയ്യംകെട്ട് ഉത്സവങ്ങള്‍ 2023ല്‍ നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 2020ല്‍ 13 തറവാടുകളില്‍ തെയ്യംകെട്ടുത്സവങ്ങള്‍ക്ക് തീയതി നിശ്ചയിച്ചിരുന്നു. കോവിഡ് കാലത്തെ സര്‍ക്കാര്‍ നിബന്ധനകള്‍ മാനിച്ച് പത്തിടത്തും അത് മാറ്റിവെക്കേണ്ടിവന്നു. വെള്ളിക്കോത്ത് വയനാട്ടുകുലവന്‍ ദേവസ്ഥാനമടക്കം, ഏതാനുമിടങ്ങളില്‍ തെയ്യംകെട്ടിന് മുന്നോടിയായുള്ള 'കൂവം അളക്കല്‍' ചടങ്ങ് നടന്നെങ്കിലും ഉത്സവം ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടായി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് ലക്ഷങ്ങള്‍ ചെലവിട്ടത് വെറുതെയായി. ജില്ലയില്‍ ചെറുവത്തൂര്‍- മയ്യിച്ച മുതല്‍ തലപ്പാടിവരെയുള്ള […]

പാലക്കുന്ന്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മുതല്‍ നിര്‍ത്തിവെക്കേണ്ടി വന്ന വിവിധ വയനാട്ടുകുലവന്‍ തറവാടുകളിലെ തെയ്യംകെട്ട് ഉത്സവങ്ങള്‍ 2023ല്‍ നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 2020ല്‍ 13 തറവാടുകളില്‍ തെയ്യംകെട്ടുത്സവങ്ങള്‍ക്ക് തീയതി നിശ്ചയിച്ചിരുന്നു. കോവിഡ് കാലത്തെ സര്‍ക്കാര്‍ നിബന്ധനകള്‍ മാനിച്ച് പത്തിടത്തും അത് മാറ്റിവെക്കേണ്ടിവന്നു. വെള്ളിക്കോത്ത് വയനാട്ടുകുലവന്‍ ദേവസ്ഥാനമടക്കം, ഏതാനുമിടങ്ങളില്‍ തെയ്യംകെട്ടിന് മുന്നോടിയായുള്ള 'കൂവം അളക്കല്‍' ചടങ്ങ് നടന്നെങ്കിലും ഉത്സവം ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടായി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് ലക്ഷങ്ങള്‍ ചെലവിട്ടത് വെറുതെയായി. ജില്ലയില്‍ ചെറുവത്തൂര്‍- മയ്യിച്ച മുതല്‍ തലപ്പാടിവരെയുള്ള വയനാട്ടുകുലവന്‍ തറവാടുകളിലാണ് അതത് തറവാടുകളുടെ തീരുമാനമനുസരിച്ച് തെയ്യംകെട്ടുത്സവങ്ങള്‍ നടത്തുന്നത്.
പാലക്കുന്ന് കഴകത്തില്‍ വര്‍ഷത്തില്‍ രണ്ടു തറവാടുകള്‍ക്ക് അനുമതി നല്‍കിയിരുന്നത് 2021 മുതല്‍ ഒന്നായി ചുരുക്കാന്‍ ക്ഷേത്ര മഹാസഭ മുന്‍പ് തീരുമാനമെടുത്തിരുന്നുവെങ്കിലും കോവിഡ് കാലത്തെ അനിശ്ചിതത്വം മൂലം ആ തീരുമാനം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി മാറ്റിവെക്കേണ്ടിവന്ന തൃക്കണ്ണാട് കൊളത്തുങ്കാല്‍, പാക്കം പള്ളിപ്പുഴ പുലിക്കോടന്‍ തറവാടുകളില്‍ 2023ല്‍ തെയ്യംകെട്ട് നടത്താന്‍ പാലക്കുന്ന് കഴകം അനുമതി നല്‍കി. അതോടനുബന്ധിച്ച് കൊളത്തുങ്കാല്‍ തറവാട്ടില്‍ ചേര്‍ന്ന യോഗം 2019ല്‍ തിരഞ്ഞെടുക്കപ്പെട്ട ആഘോഷകമ്മിറ്റി തന്നെ തുടരാനും, ഏപ്രില്‍ 30, മെയ് 1, 2 തീയതികളില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവം നടത്താനും തീരുമാനിച്ചു.
ചെയര്‍മാന്‍ സി. എച്ച്. നാരായണന്‍ അധ്യക്ഷത വഹിച്ചു. പാലക്കുന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ഉദയമംഗലം സുകുമാരന്‍, സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖരന്‍, ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് രാജന്‍ പെരിയ, കുഞ്ഞികൃഷ്ണന്‍ കോട്ടിക്കുളം, തൃക്കണ്ണാട് ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ അജിത് സി. കളനാട്, സുധാകരന്‍ കുതിര്‍മല്‍, തറവാട് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണന്‍, ദാമോദരന്‍ കൊപ്പല്‍, വി.വി. കുഞ്ഞിക്കണ്ണന്‍, നാരായണന്‍ മുല്ലച്ചേരി, രാഘവന്‍ തല്ലാണി, പാലക്കുന്നില്‍ കുട്ടി, സുകുമാരന്‍ പൂച്ചക്കാട് എന്നിവര്‍ പ്രസംഗിച്ചു. പാക്കം പള്ളിപ്പുഴ തറവാട്ടില്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് അവിടത്തെ തെയ്യംകെട്ടിനുള്ള തീയതി നിശ്ചയിക്കും.