മഴ മാറിയാലും ദിവസങ്ങളോളം നീളുന്ന വെള്ളക്കെട്ട്; വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റില്‍ യാത്രാദുരിതം രൂക്ഷം
കാസര്‍കോട്: വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വെള്ളക്കെട്ട് ദുരിതമാകുന്നു. കനത്ത മഴയില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് മഴ മാറിയാലും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നു. വിദ്യാനഗര്‍ ബി.സി റോഡില്‍ നിന്ന് കലക്ടറേറ്റിലേക്ക് പോകുന്ന വഴിയരികില്‍ വ്യവസായ എസ്റ്റേറ്റിലേക്ക് മതില്‍ കടന്ന് പോകുന്നവര്‍ കാല്‍ ചവിട്ടുന്നതുതന്നെ വെള്ളക്കെട്ടിലാണ്. ഈ ഭാഗത്ത് നിരവധി സ്ഥാപനങ്ങളുണ്ട്. വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് കാറുകളിലം ബൈക്കുകളിലും വരുന്നവര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. വാഹനങ്ങളുടെ ചക്രങ്ങള്‍ ചെളിയില്‍ താഴുന്നത് പതിവ് കാഴ്ചയാണ്. വാഹനങ്ങള്‍ വെള്ളക്കെട്ടിന് സമീപം തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നു. ഇത് […]

കാസര്‍കോട്: വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വെള്ളക്കെട്ട് ദുരിതമാകുന്നു. കനത്ത മഴയില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് മഴ മാറിയാലും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നു. വിദ്യാനഗര്‍ ബി.സി റോഡില്‍ നിന്ന് കലക്ടറേറ്റിലേക്ക് പോകുന്ന വഴിയരികില്‍ വ്യവസായ എസ്റ്റേറ്റിലേക്ക് മതില്‍ കടന്ന് പോകുന്നവര്‍ കാല്‍ ചവിട്ടുന്നതുതന്നെ വെള്ളക്കെട്ടിലാണ്. ഈ ഭാഗത്ത് നിരവധി സ്ഥാപനങ്ങളുണ്ട്. വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് കാറുകളിലം ബൈക്കുകളിലും വരുന്നവര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. വാഹനങ്ങളുടെ ചക്രങ്ങള്‍ ചെളിയില്‍ താഴുന്നത് പതിവ് കാഴ്ചയാണ്. വാഹനങ്ങള്‍ വെള്ളക്കെട്ടിന് സമീപം തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നു. ഇത് കാല്‍നടയാത്രക്കാര്‍ക്ക് മാര്‍ഗതടസ്സമാകുന്നുണ്ട്. ചെളിയും വെള്ളവും ചവിട്ടി കടന്നുപോകാതെ മറ്റ് മാര്‍ഗമൊന്നുമില്ല. വെള്ളക്കെട്ടിലെ ചെളിയില്‍ കാല്‍വഴുതി വീഴുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് രാവിലെയും വൈകുന്നേരവും ഇതുവഴി നിരവധി കുട്ടികള്‍ നടന്നുപോകുന്നുണ്ട്. കുട്ടികള്‍ വെള്ളത്തില്‍ കളിച്ചുകൊണ്ട് നടന്നുപോകുമ്പോള്‍ അപകടവും സംഭവിക്കുന്നു. വസ്ത്രങ്ങളില്‍ മുഴുവന്‍ ചെളിയും ചേറും പുരളുകയാണ്. കലക്ടറേറ്റിലേക്ക് എളുപ്പത്തില്‍ എത്താന്‍ ഈ വഴി ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. കനത്ത മഴയുള്ള സമയത്ത് ഈ സ്ഥലം പുഴ പോലെയാണ്. നടന്നുപോകാന്‍ പോലും കഴിയില്ല. വെള്ളം ഒഴുകിപ്പോകാനുള്ള ഒരു സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. വെള്ളക്കെട്ടില്‍ കൊതുകുകളും കൂത്താടികളും പെരുകുന്നതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു.