കുമ്പള റെയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ട്; വാഹനങ്ങളും യാത്രക്കാരും കുടുങ്ങി

കുമ്പള: കുമ്പള റെയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ട്. ഇതോടെ വാഹനങ്ങളും കാല്‍നടയാത്രക്കാരും കുടുങ്ങി. ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലാണ് അടിപ്പാതയില്‍ വെള്ളം നിറഞ്ഞത്. കുമ്പള ബത്തേരി, കോയിപ്പാടി കടപ്പുറം നിവാസികള്‍ ദുരിതത്തിലായി. അടിപ്പാതവഴി വാഹനങ്ങള്‍ കടന്നു പോകാന്‍ പറ്റാത്തതിനാല്‍ മൊഗ്രാല്‍ നാങ്കി കടപ്പുറം വഴിയും മൊഗ്രാല്‍ റെയില്‍വേ അടിപ്പാത വഴിയും നടന്നു പോകുന്നവര്‍ പെര്‍വാഡ് റെയില്‍വേ പാലം മുറിച്ച് വേണം കുമ്പളയിലേക്കും മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍. സ്‌കൂളുകളിലേക്ക് പോകാന്‍ പറ്റാതെ വിദ്യാര്‍ത്ഥികള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ആറ് വര്‍ഷം […]

കുമ്പള: കുമ്പള റെയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ട്. ഇതോടെ വാഹനങ്ങളും കാല്‍നടയാത്രക്കാരും കുടുങ്ങി. ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലാണ് അടിപ്പാതയില്‍ വെള്ളം നിറഞ്ഞത്. കുമ്പള ബത്തേരി, കോയിപ്പാടി കടപ്പുറം നിവാസികള്‍ ദുരിതത്തിലായി. അടിപ്പാതവഴി വാഹനങ്ങള്‍ കടന്നു പോകാന്‍ പറ്റാത്തതിനാല്‍ മൊഗ്രാല്‍ നാങ്കി കടപ്പുറം വഴിയും മൊഗ്രാല്‍ റെയില്‍വേ അടിപ്പാത വഴിയും നടന്നു പോകുന്നവര്‍ പെര്‍വാഡ് റെയില്‍വേ പാലം മുറിച്ച് വേണം കുമ്പളയിലേക്കും മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍. സ്‌കൂളുകളിലേക്ക് പോകാന്‍ പറ്റാതെ വിദ്യാര്‍ത്ഥികള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ആറ് വര്‍ഷം മുമ്പാണ് അടിപ്പാത നിര്‍മ്മിച്ചത്. അന്ന് തൊട്ട് ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. അതികൃതര്‍ ഇത് വരെയും നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.

Related Articles
Next Story
Share it