ആദ്യമഴയില്‍ തന്നെ ചെര്‍ക്കളയിലും സന്തോഷ്‌നഗറിലും വെള്ളക്കെട്ട്; നിരവധി വാഹനങ്ങള്‍ കുടുങ്ങി

ചെര്‍ക്കള: ദേശീയപാത നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്ന പലയിടങ്ങളിലും മഴയെതുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു.വെള്ളം ഒഴുകി പോകുന്നതിന് സംവിധാനം ഒരുക്കാത്തതാണ് ദുരിതത്തിന് കാരണമായത്. ചെര്‍ക്കള ടൗണില്‍ വലിയരീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പ്രയാസമുണ്ടായി. പല വാഹനങ്ങളും ഇവിടെ കുടുങ്ങിക്കിടന്നു.വ്യാപാര സ്ഥാപനങ്ങള്‍ക്കും ദുരിതമുണ്ടായി. മഴയെത്തിയാല്‍ ഇവിടെ ദുരിതത്തിന് സാധ്യത ഏറെയുണ്ടെന്ന് പ്രദേശവാസികള്‍ നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയമായ സംവിധാനം ഒരുക്കിയില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.അതിനിടെയാണ് ആദ്യമഴയില്‍ തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടത്. മഴക്കാലമെത്തുന്നതിന് മുന്നോടിയായി വെള്ളം കടന്നുപോകുന്നതിന് ശാസ്ത്രീയ സംവിധാനം […]

ചെര്‍ക്കള: ദേശീയപാത നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്ന പലയിടങ്ങളിലും മഴയെതുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു.
വെള്ളം ഒഴുകി പോകുന്നതിന് സംവിധാനം ഒരുക്കാത്തതാണ് ദുരിതത്തിന് കാരണമായത്. ചെര്‍ക്കള ടൗണില്‍ വലിയരീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പ്രയാസമുണ്ടായി. പല വാഹനങ്ങളും ഇവിടെ കുടുങ്ങിക്കിടന്നു.
വ്യാപാര സ്ഥാപനങ്ങള്‍ക്കും ദുരിതമുണ്ടായി. മഴയെത്തിയാല്‍ ഇവിടെ ദുരിതത്തിന് സാധ്യത ഏറെയുണ്ടെന്ന് പ്രദേശവാസികള്‍ നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയമായ സംവിധാനം ഒരുക്കിയില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
അതിനിടെയാണ് ആദ്യമഴയില്‍ തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടത്. മഴക്കാലമെത്തുന്നതിന് മുന്നോടിയായി വെള്ളം കടന്നുപോകുന്നതിന് ശാസ്ത്രീയ സംവിധാനം ഒരുക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സന്തോഷ്‌നഗര്‍ ദേശീയപാതയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്ന മറ്റുചിലയിടങ്ങളിലും ഇതേ അവസ്ഥയുണ്ടായി.

Related Articles
Next Story
Share it