കട്ടകള്‍: ജലസംഭരണത്തിന്റെ കാസര്‍കോടന്‍ തനത് കാഴ്ചകള്‍
ജലസംഭരണത്തിന്റെ കാസര്‍കോട ന്‍മോഡലാണ് 'കട്ടകള്‍'. പരമ്പരാഗതമായി പുഴയില്‍ നിര്‍മ്മിക്കുന്ന തടയണകളാണ് കട്ടകള്‍. സാമാന്യം കൂടുതല്‍ കര്‍ഷകരുള്ള കര്‍ണാടക അതിര്‍ത്തിയിലെ മലയോര ഗ്രാമമായ കുമ്പടാജെ ഗ്രാമ പഞ്ചായത്തിലെ ഏത്തടുക്കയില്‍ കട്ടകളുടെ വിസ്മയ ദൃശ്യം ദര്‍ശിക്കാം. മണ്ണ്, വെള്ളം, കൃഷി എന്നിവ പരസ്പരപൂരകങ്ങളാണ്. കൃഷിക്ക് ഉപയുക്തമായ രീതിയില്‍ വെള്ളവും മണ്ണും സംരക്ഷിക്കുന്നതിനായി ഏത്തടുക്കയിലെ കര്‍ഷകരുടെ വ്യത്യസ്തവും പരമ്പരാഗതവുമായ രീതി ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. കടുത്ത വരള്‍ച്ച കൃഷിനാശത്തിനിടയാക്കിയതാണ് ഇത്തരമൊരു പരീക്ഷണത്തിന് കര്‍ഷകരെ പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായി 06/04/1999 ന് ഏത്തടുക്കയില്‍ […]
ജലസംഭരണത്തിന്റെ കാസര്‍കോട ന്‍മോഡലാണ് 'കട്ടകള്‍'. പരമ്പരാഗതമായി പുഴയില്‍ നിര്‍മ്മിക്കുന്ന തടയണകളാണ് കട്ടകള്‍. സാമാന്യം കൂടുതല്‍ കര്‍ഷകരുള്ള കര്‍ണാടക അതിര്‍ത്തിയിലെ മലയോര ഗ്രാമമായ കുമ്പടാജെ ഗ്രാമ പഞ്ചായത്തിലെ ഏത്തടുക്കയില്‍ കട്ടകളുടെ വിസ്മയ ദൃശ്യം ദര്‍ശിക്കാം. മണ്ണ്, വെള്ളം, കൃഷി എന്നിവ പരസ്പരപൂരകങ്ങളാണ്. കൃഷിക്ക് ഉപയുക്തമായ രീതിയില്‍ വെള്ളവും മണ്ണും സംരക്ഷിക്കുന്നതിനായി ഏത്തടുക്കയിലെ കര്‍ഷകരുടെ വ്യത്യസ്തവും പരമ്പരാഗതവുമായ രീതി ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. കടുത്ത വരള്‍ച്ച കൃഷിനാശത്തിനിടയാക്കിയതാണ് ഇത്തരമൊരു പരീക്ഷണത്തിന് കര്‍ഷകരെ പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായി 06/04/1999 ന് ഏത്തടുക്കയില്‍ […]
ജലസംഭരണത്തിന്റെ കാസര്‍കോട ന്‍മോഡലാണ് 'കട്ടകള്‍'. പരമ്പരാഗതമായി പുഴയില്‍ നിര്‍മ്മിക്കുന്ന തടയണകളാണ് കട്ടകള്‍. സാമാന്യം കൂടുതല്‍ കര്‍ഷകരുള്ള കര്‍ണാടക അതിര്‍ത്തിയിലെ മലയോര ഗ്രാമമായ കുമ്പടാജെ ഗ്രാമ പഞ്ചായത്തിലെ ഏത്തടുക്കയില്‍ കട്ടകളുടെ വിസ്മയ ദൃശ്യം ദര്‍ശിക്കാം.
മണ്ണ്, വെള്ളം, കൃഷി എന്നിവ പരസ്പരപൂരകങ്ങളാണ്. കൃഷിക്ക് ഉപയുക്തമായ രീതിയില്‍ വെള്ളവും മണ്ണും സംരക്ഷിക്കുന്നതിനായി ഏത്തടുക്കയിലെ കര്‍ഷകരുടെ വ്യത്യസ്തവും പരമ്പരാഗതവുമായ രീതി ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. കടുത്ത വരള്‍ച്ച കൃഷിനാശത്തിനിടയാക്കിയതാണ് ഇത്തരമൊരു പരീക്ഷണത്തിന് കര്‍ഷകരെ പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായി 06/04/1999 ന് ഏത്തടുക്കയില്‍ ചേര്‍ന്ന കര്‍ഷകരുടെ യോഗത്തില്‍ വെച്ച് കര്‍ഷക ക്ലബ്ബ് രൂപീകരിക്കുകയും തടയണകളെ കുറിച്ച് സെമിനാറും യാത്രകളും സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തില്‍ തടയണകളുടെ പെരുന്തച്ചനെന്നറിയപ്പെടുന്ന ടി.എന്‍ ഭട്ടതിരിപ്പാട്, പ്രശസ്ത പരിസ്ഥിതി പത്ര പ്രവര്‍ത്തകനായ ശ്രീപഡ്രെ തുടങ്ങിയവര്‍ സംബന്ധിക്കുകയുണ്ടായി. ഈ യോഗമാണ് തടയണകളുടെ ഉത്ഭവത്തിന് പ്രചോദനമായത്. പൊതുവെ വെള്ളത്തിന് ക്ഷാമം നേരിട്ട ഈ മേഖലയിലെ കര്‍ഷകര്‍ കണ്ടുപിടിച്ച ചെലവു കുറഞ്ഞ ജലസംഭരണ മാര്‍ഗമാണ് കട്ടകള്‍. മാഗ്സസെ അവാര്‍ഡ് ജേതാവായ രാജേന്ദ്രസിംഗ് അടക്കം ഈ ഉദ്യമത്തിനെ പ്രശംസിച്ചിരുന്നു.
ഏത്തടുക്ക പുഴ പഡ്രെ ഗ്രാമത്തില്‍ നിന്നുല്‍ഭവിച്ച് ഏത്തടുക്കയിലെ കൂട്ടേലുവില്‍ ബാളെഗദ്ദെ പുഴയുമായി ചേര്‍ന്നൊഴുകുകയും നേരപ്പാടിയിലെത്തുമ്പോള്‍ കളയത്തോടി പുഴയുമായി ചേര്‍ന്നൊഴുകുന്നു. ഏകദേശം പത്തു കിലോമീറ്ററോളം നീളമുള്ള ഈ പുഴയുടെ തീരങ്ങള്‍ കവുങ്ങ്, തെങ്ങ്, വാഴ, കുരുമുളക്, നെല്ല് തുടങ്ങിയ കാര്‍ഷിക വിളകള്‍ സമ്പന്നമാണ്. മുമ്പ് മഴക്കാലത്ത് നിറയെ വെള്ളമൊഴുകുകയും വേനല്‍ക്കാലത്ത് വറ്റിവരളുന്ന അവസ്ഥയുമായിരുന്നു. ഇന്ന് വേനല്‍ക്കാലത്തെ ജലക്ഷാമത്തിനറുതിവരുത്തുവാന്‍ പുഴയുടെ ഈ പത്തു കിലോമീറ്ററില്‍ ഇരുപതോളം തടയണകള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. നേരപ്പാടി, കളയത്തോടി, ബേര്‍ക്കടവു, കൂട്ടേലു, കുണ്ടാപ്പു, കുണ്ടാപ്പു രണ്ടാംഘട്ടം, രുഗ്മിണി തടയണ, പഡ്യടുക്ക, കുമ്പഡാജെ, നിടുവണബയല്‍, സാലത്തടുക്ക, പത്തടുക്ക, കീരിക്കാട്, കട്ടതകോരിക്കാര്‍, കുതിങ്കില, മല്ലാരെ, ബാളെഗദ്ദെ, കുഞ്ഞാജെ, വളക്കുഞ്ചെ, ഓടങ്കല്‍ എന്നിവയാണ് ഈ 20 തടയണകള്‍. ഇതില്‍ ഏറ്റവും വലിയ കട്ട ബേര്‍ക്കടവു കട്ടയാണ്. ഏകദേശം 12 കോടി ലിറ്റര്‍ വെള്ളമാണ് ഈ തടയണയില്‍ സംഭരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ഇതിന്റെ പ്രാധാന്യം മനസ്സിലാകും. അഞ്ചര കോടി ലിറ്റര്‍ ശേഷിയുള്ള പത്തടുക്ക തടയണയും മൂന്നര കോടി ലിറ്റര്‍ ശേഷിയുള്ള പഡ്യടുക്ക തടയണയും തൊട്ടു പിറകിലായുണ്ട്. ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരത്തേക്ക് വരെ വെള്ളത്തിന്റെ സാന്നിധ്യം ഇത്തരം തടയണകള്‍ വഴി ലഭ്യമാവും. ഓരോ തടയണയും വ്യത്യസ്ത അളവിലാണ് നിര്‍മ്മിക്കുന്നത്. 40 മീറ്റര്‍ നീളവും 12 ഫീറ്റ് വലിപ്പവുമുള്ള നേരപ്പാടി തടയണ നയന സുന്ദര കാഴ്ചയാണ്. അടിഭാഗത്ത് 3 മീറ്റര്‍ വീതിയും മുകളില്‍ ഒരു മീറ്റര്‍ വീതിയും തടയണകള്‍ക്ക് കാണും. ആദ്യകാലത്ത് പരമ്പരാഗതമായി കെട്ടിയിരുന്ന കട്ടകള്‍ക്ക് മണ്ണും കല്ലുകളുമാണ് ഉപയോഗിച്ചിരുന്നത്. ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക ചെലവ് വരുന്ന തടയണകളുണ്ട്.
മഴ അവസാനിച്ചതിനു ശേഷം ഡിസംബര്‍ ആദ്യവാരം മുതല്‍ തടയണ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുന്നു. ഡിസംബര്‍ 16 തടയണയുത്സവമായി ആചരിക്കുന്നു. തടയണയുടെ പ്രാധാന്യവും ബോധവല്‍ക്കരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏകദേശം 10 കോടി ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന തടയണകള്‍ക്ക് 200 മണിക്കൂര്‍ അധ്വാനം വേണ്ടി വരുന്നു. നന്നായി ചവിട്ടിക്കുഴച്ച മണ്ണ് ദിവസങ്ങള്‍ക്കു മുമ്പേ തയ്യാറാക്കി വെക്കും. തടയണ നിര്‍മ്മിക്കവാന്‍ കല്ലും മണ്ണുമാണ് ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. ഇന്ന് കല്ലിനു പകരം മണല്‍ച്ചാക്കുകള്‍ ഉപയോഗിക്കുന്നു. ചോര്‍ച്ച തടയാന്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കും. നിലവില്‍ ഒഉജ ഷീറ്റുകള്‍ ഉപയോഗിക്കുന്നതിനാല്‍ മണ്ണ് കുറച്ച് മതിയാകും. ലീക്കേജ് തീരെ കുറവായിരിക്കും. അതുവഴി ചിലവു കുറയുകയും ഗുണമേന്മയുണ്ടവുകയും ചെയ്യും. റബ്ബര്‍ തടയണകളും പ്രചാരത്തിലുണ്ട്.
സമയം തെറ്റി മഴ വന്നാല്‍ ആകെ ബുദ്ധിമുട്ടാകും. മഴവെള്ളത്തില്‍ ഒരു തടയണ ഒഴുകിയാല്‍ പിന്നീടുള്ള മൊത്തം ഒഴുകിപ്പോകും. ഇത് വലിയ നഷ്ടമാകും. രണ്ടായിരത്തില്‍ ഇങ്ങനെ സംഭവിച്ചതിനാല്‍ 15 തടയണകള്‍ ഒഴുകിപ്പോയിയിരുന്നു. ഇതിനെ പ്രതിരോധിക്കുവാന്‍ വേണ്ടി ഒഉജ ഷീറ്റുകള്‍ ഉപയോഗിച്ചു വരുന്നു. എത്ര മഴ പെയ്താലും വെള്ളം തടയണയുടെ മുകളിലൂടെ ഒഴുകുകയും തടയണ നിലനില്ക്കുകയും ചെയ്യും.
പരസ്പര വിശ്വാസത്തിലൂടെയുള്ള കൂട്ടായ്മയായി ഇന്നത് മാറിയിരിക്കുന്നു. തടയണ കെട്ടുന്ന ദിവസം എല്ലാവരും വേണ്ട സാമഗ്രികളും സഹായവുമായി എത്തിച്ചേരും.
അതിനായി വാട്‌സപ്പ് ഗ്രൂപ്പുമുണ്ട്. ഓരോ തടയണയുടേയും വിശേഷങ്ങളും അറിവുകളും മറ്റും ഇതിലൂടെ പങ്കുവെക്കുന്നു. പ്രദേശത്തെ കര്‍ഷക പ്രമുഖരായ ചന്ദ്രശേഖര ഏത്തടുക്ക, ഉദയശങ്കര, വൈ. എച്ച്. പ്രകാശ് തുടങ്ങിയവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും തടയണ നിര്‍മാണത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നു.
ജീവന്റെ നിലനില്‍പ്പിനാധാരമായ ജലത്തെ അതിന്റെ മഹത്വത്തോടുകൂടി സംരക്ഷിക്കുന്ന ഇത്തരം കട്ടകള്‍ക്ക് കട്ടസപ്പോര്‍ട്ട് നല്‍കേണ്ടതാണ്.