മഴയെ തുടര്‍ന്ന് വെള്ളക്കെട്ട്; ദേശീയപാതയില്‍ ഗതാഗതം മുടങ്ങി
കാസര്‍കോട്: ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ദേശീയപാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് അരമണിക്കൂറോളം ഗതാഗതം മുടങ്ങി. മൊഗ്രാല്‍പുത്തൂരിലാണ് വലിയ രീതിയില്‍ വെള്ളം റോഡില്‍ കെട്ടിനിന്നത്. ഇതേ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെടുകയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ദേശീയപാതയുടെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മൊഗ്രാല്‍പുത്തൂരില്‍ വെള്ളമൊഴുകുന്നതിന് ശാസ്ത്രീയമായ സംവിധാനം ഒരുക്കിയില്ലെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. മുമ്പും മഴയുണ്ടായപ്പോള്‍ ഇത്തരത്തില്‍ റോഡില്‍ വെള്ളം നിറഞ്ഞിരുന്നു. നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഓവുചാല്‍ താല്‍ക്കാലികമായി അടച്ചിരുന്നു. ഇന്നലെ […]

കാസര്‍കോട്: ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ദേശീയപാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് അരമണിക്കൂറോളം ഗതാഗതം മുടങ്ങി. മൊഗ്രാല്‍പുത്തൂരിലാണ് വലിയ രീതിയില്‍ വെള്ളം റോഡില്‍ കെട്ടിനിന്നത്. ഇതേ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെടുകയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ദേശീയപാതയുടെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മൊഗ്രാല്‍പുത്തൂരില്‍ വെള്ളമൊഴുകുന്നതിന് ശാസ്ത്രീയമായ സംവിധാനം ഒരുക്കിയില്ലെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. മുമ്പും മഴയുണ്ടായപ്പോള്‍ ഇത്തരത്തില്‍ റോഡില്‍ വെള്ളം നിറഞ്ഞിരുന്നു. നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഓവുചാല്‍ താല്‍ക്കാലികമായി അടച്ചിരുന്നു. ഇന്നലെ രാത്രി ശക്തമായ മഴയുണ്ടായതോടെ വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ റോഡില്‍ തന്നെ കെട്ടിക്കിടക്കുകയായിരുന്നു. ഇതോടെയാണ് വാഹന യാത്രക്കാരെ ബാധിച്ചത്. പല കാറുകള്‍ക്കകത്തേക്കും വെള്ളം കയറി. ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാനായില്ല. വലിയ വാഹനങ്ങളടക്കം റോഡില്‍ നില്‍ക്കേണ്ടിവന്നു. ഇതോടെ ആസ്പത്രിയിലേക്കും വിമാനത്താവളത്തിലേക്കുമടക്കമുള്ള വാഹനങ്ങള്‍ക്ക് വൈകിയാണ് യാത്ര തുടരാനായത്.