കുമ്പോല്‍ റെയില്‍വെ അടിപ്പാതയില്‍ വെള്ളക്കെട്ട്: റെയില്‍വെ ഡിവിഷന്‍ അസി.മാനേജര്‍ക്ക് പരാതി നല്‍കി

കാസര്‍കോട്: കുമ്പള ഗ്രാമപഞ്ചായത്തിലുള്ള കുമ്പോല്‍ റെയില്‍വേ അണ്ടര്‍ പാസാജില്‍ മഴക്കാലത്ത് വെള്ളം കെട്ടി നിന്നുണ്ടാകുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള റെയില്‍വേ പാലക്കാട് ഡിവിഷന്‍ അസി. മാനേജര്‍ക്ക് പരാതി നല്‍കി. കുമ്പോല്‍ റെയില്‍വേ അടിപ്പാതയില്‍ മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് വാഹനങ്ങള്‍ക്കോ കാല്‍ നട യാത്രക്കാര്‍ക്കോ കടന്ന് പോകാന്‍ പറ്റാത്ത സ്ഥിതിയാണ് ഉണ്ടാകുന്നത്. അടുത്തുള്ള സ്‌കൂളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ യാത്രയും ആരാധനാലയങ്ങളിലേക്കുള്ള വിശ്വാസികളുടെ യാത്രയും ഇത് […]

കാസര്‍കോട്: കുമ്പള ഗ്രാമപഞ്ചായത്തിലുള്ള കുമ്പോല്‍ റെയില്‍വേ അണ്ടര്‍ പാസാജില്‍ മഴക്കാലത്ത് വെള്ളം കെട്ടി നിന്നുണ്ടാകുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള റെയില്‍വേ പാലക്കാട് ഡിവിഷന്‍ അസി. മാനേജര്‍ക്ക് പരാതി നല്‍കി. കുമ്പോല്‍ റെയില്‍വേ അടിപ്പാതയില്‍ മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് വാഹനങ്ങള്‍ക്കോ കാല്‍ നട യാത്രക്കാര്‍ക്കോ കടന്ന് പോകാന്‍ പറ്റാത്ത സ്ഥിതിയാണ് ഉണ്ടാകുന്നത്. അടുത്തുള്ള സ്‌കൂളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ യാത്രയും ആരാധനാലയങ്ങളിലേക്കുള്ള വിശ്വാസികളുടെ യാത്രയും ഇത് മൂലം തടസ്സപ്പെടുന്നു. കൂടാതെ 200ല്‍ ഏറെ കുടുംബങ്ങള്‍ താമസിച്ചു വരുന്ന കുമ്പോല്‍ പ്രദേശം തന്നെ ഒറ്റപ്പെട്ട് പോവുന്നു. ആറുവര്‍ഷത്തോളമായി നാട്ടുകാര്‍ ഈ സഞ്ചാര തടസ്സവും ദുരിതവും നേരിടുകയാണ്. താല്‍കാലിക സൗകര്യമെന്ന നിലയില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് ഒരു നടപ്പാത നിര്‍മ്മിച്ചു യാത്രാ പ്രശ്‌നത്തിന് നേരിയ പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും വെള്ളക്കെട്ട് നടപ്പാതയ്ക്ക് മേലെ കയറുന്നത് പതിവാണ്. പലതവണ നേരിട്ടും നിവേദനം വഴിയും ഈ ദുരിതം അധികാരികളുടെ ശ്രദ്ധയില്‍പ്പെടിത്തിയെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന് അഷ്‌റഫ് കര്‍ള പരാതിയില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it