ഉദുമ പഞ്ചായത്തില്‍ ജലസംരക്ഷണ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമായി
മാങ്ങാട്: ഉദുമ പഞ്ചായത്തില്‍ ജലസംരക്ഷണ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമായി. മേല്‍ബാരയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. 2021-22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ഉദുമ പഞ്ചായത്തില്‍ ജലസംരക്ഷണ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണം, ശുചീകരണം, പരിസ്ഥിതി സര്‍വ്വേ, ഭൂമി സര്‍വ്വേ, ജൈവവൈവിധ്യ വ്യാപനത്തിന്റെ ഭാഗമായി ഘട്ടം ഘട്ടമായി മരതൈകള്‍ വെച്ച് പിടിപ്പിക്കല്‍ എന്നീ പ്രവര്‍ത്തികള്‍ നടപ്പിലാക്കും. ഇതിന് മുന്നോടിയായി ആടിയത്ത് നിന്ന് ആരംഭിച്ച് ബേക്കല്‍ പുഴയായി മാറുന്ന ബാര തോടിന്റെ ജൈവവൈവിധ്യം […]

മാങ്ങാട്: ഉദുമ പഞ്ചായത്തില്‍ ജലസംരക്ഷണ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമായി. മേല്‍ബാരയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. 2021-22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ഉദുമ പഞ്ചായത്തില്‍ ജലസംരക്ഷണ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണം, ശുചീകരണം, പരിസ്ഥിതി സര്‍വ്വേ, ഭൂമി സര്‍വ്വേ, ജൈവവൈവിധ്യ വ്യാപനത്തിന്റെ ഭാഗമായി ഘട്ടം ഘട്ടമായി മരതൈകള്‍ വെച്ച് പിടിപ്പിക്കല്‍ എന്നീ പ്രവര്‍ത്തികള്‍ നടപ്പിലാക്കും. ഇതിന് മുന്നോടിയായി ആടിയത്ത് നിന്ന് ആരംഭിച്ച് ബേക്കല്‍ പുഴയായി മാറുന്ന ബാര തോടിന്റെ ജൈവവൈവിധ്യം വീണ്ടെടുത്ത് നീരൊഴുക്ക് സുഗമമാക്കാന്‍ ശുചീകരണം നടത്തി. ഞായറാഴ്ച രാവിലെ മേല്‍ബാര പാലത്തില്‍ നിന്ന് ആരംഭിച്ച ശുചീകരണം ഉച്ചവരെ നീണ്ടു നിന്നു. പുനരുജ്ജീവന പദ്ധതി നിര്‍വ്വഹണ സമിതിക്ക് പുറമെ നാട്ടുകാര്‍ക്ക്, ഹരിത കര്‍മ്മസേനാഗംങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പാടശേഖര സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഗീതാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം കെ വിജയന്‍, പഞ്ചായത്തംഗം എ സുനില്‍കുമാര്‍, പി കുമാരന്‍ നായര്‍, കെ രത്നാകരന്‍, ബി ബാലകൃഷ്ണന്‍, മധുസൂതനന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ കെ നാണുകുട്ടന്‍ സ്വാഗതവും ഷിബു നന്ദിയും പറഞ്ഞു.