ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ കാഞ്ഞങ്ങാട് ആരംഭിക്കും-മന്ത്രി റോഷി അഗസ്റ്റിന്‍
കാഞ്ഞങ്ങാട്: കണ്ണൂര്‍ പ്രൊജക്ട് ഡിവിഷന്റെ കീഴിലുള്ള കാസര്‍കോട് ജില്ലക്കായി കാഞ്ഞങ്ങാട്ട് കേരള ജല അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷന്‍ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയില്‍ നവീകരിച്ച ജലസ്രോതസ്സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് അലാമിപള്ളി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അലാമിപള്ളി കുളം, ചേരക്കുളം എന്നിവയാണ് ഹരിത കേരളം മിഷന്‍ നവ കേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി നവീകരിച്ചത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ […]
കാഞ്ഞങ്ങാട്: കണ്ണൂര്‍ പ്രൊജക്ട് ഡിവിഷന്റെ കീഴിലുള്ള കാസര്‍കോട് ജില്ലക്കായി കാഞ്ഞങ്ങാട്ട് കേരള ജല അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷന്‍ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയില്‍ നവീകരിച്ച ജലസ്രോതസ്സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് അലാമിപള്ളി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അലാമിപള്ളി കുളം, ചേരക്കുളം എന്നിവയാണ് ഹരിത കേരളം മിഷന്‍ നവ കേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി നവീകരിച്ചത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ […]

കാഞ്ഞങ്ങാട്: കണ്ണൂര്‍ പ്രൊജക്ട് ഡിവിഷന്റെ കീഴിലുള്ള കാസര്‍കോട് ജില്ലക്കായി കാഞ്ഞങ്ങാട്ട് കേരള ജല അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷന്‍ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയില്‍ നവീകരിച്ച ജലസ്രോതസ്സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് അലാമിപള്ളി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അലാമിപള്ളി കുളം, ചേരക്കുളം എന്നിവയാണ് ഹരിത കേരളം മിഷന്‍ നവ കേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി നവീകരിച്ചത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 17 ലക്ഷം കുടിവെള്ള കണക്ഷന്‍ ഉണ്ടായിരുന്നു. ഒന്നര വര്‍ഷത്തിനകം 13 ലക്ഷം പുതിയ കണക്ഷന്‍ കൊടുത്തു നിലവില്‍ 30 ലക്ഷം കുടിവെള്ള കണക്ഷനുണ്ട്. കേരളത്തില്‍ ആകെ ഗാര്‍ഹിക ഉപഭോഗത്തിന് 70 ലക്ഷത്തില്‍പ്പരം കണക്ഷന്‍ ആകെ വേണം. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ഊര്‍ജിത ശ്രമത്തിലാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് നിലവില്‍ 39000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. ശുദ്ധജലം ഗുണമേന്മയോടെ വീടുകളില്‍ എത്തിക്കുന്നതിനുള പദ്ധതികളുടെ പുരോഗതി ജില്ലാ അടിസ്ഥാനത്തില്‍ വിലയിരുത്തും. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ പദ്ധതികള്‍ക്കായി 340.58 കോടി രൂപയുടെ ഭരണാനുമതി കൊടുത്തു. പദ്ധതി നടത്തിപ്പിന് ആവശ്യമായ സ്ഥലലഭ്യത ഉറപ്പു വരുത്തും. ഈ പദ്ധതികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് മറ്റു വകുപ്പുകളുടെ സ്ഥലം ഏറ്റെടുക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. കോവളം കോട്ടപ്പുറം ജലപാത ബേക്കല്‍ വരെ നീട്ടുന്നതോടെ കാസര്‍കോടിന്റെ ടൂറിസം വികസന മുഖച്ഛായ മാറും. നെല്‍വയലുകള്‍ക്ക് മാത്രമല്ല നാണ്യവിളകള്‍ക്കും ജലസേചന സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്. ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അവതരിപ്പിച്ച കെ.എം. മാണി ഊര്‍ജിത കാര്‍ഷിക സേചന പദ്ധതിയിലൂടെ നാണ്യവിളകള്‍ക്ക് ജലസേചനം നല്‍കും. ജലസേചന പദ്ധതി പ്രദേശങ്ങള്‍കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികള്‍ കൂടി യാഥാര്‍ത്ഥ്യമാക്കും. ഈ പദ്ധതിയില്‍ കാഞ്ഞങ്ങാട് നഗരസഭയ്ക്ക് പരിഗണന നല്‍കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചെറുകിട ജലസേചനം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ടി.സഞ്ജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത, നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി. രമേശന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ എം.ബല്‍രാജ്, ഹസീന റസാഖ്, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രമേശന്‍, നവകേരള കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ.കെ.രാജ്മോഹന്‍, കെ.പി.ബാലകൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ.മുഹമ്മദ് കുഞ്ഞി, സ്റ്റീഫന്‍ ജോസഫ്, പി.പി.രാജു, കരിംചന്തേര, കുര്യാക്കോസ് പ്ലാപറമ്പില്‍, അബ്രഹാം തോണക്കര, പി.പി.രാജന്‍, ടി.വി.വിജയന്‍, എം.ഹമീദ് ഹാജി, പി.ടി നന്ദകുമാര്‍, സി.എസ്.തോമസ്, രതീഷ് പുതിയപുരയില്‍, വി.കെ രമേശന്‍, എം.പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ചെറുകിട ജലസേചനം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം.കെ മനോജ് സ്വാഗതവും ചെറുകിട ജലസേചനം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ എ.പി.സുധാകരന്‍ നന്ദിയും പറഞ്ഞു.
പദ്ധതി പൂര്‍ത്തീകരിച്ച കരാറുകാര്‍ക്കുള്ള ഉപഹാരങ്ങളും മന്ത്രി വിതരണം ചെയ്തു.