ആഞ്ജനേയ ക്ഷേത്രത്തില്‍ സ്ഥലപരിമിതി മൂലം ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ പ്രയാസപ്പെടുന്നു; തന്റെ ഭൂമി വിട്ടുകൊടുത്ത് ഇസ്ലാം മതവിശ്വാസി

ബെംഗളൂരു: രാജ്യത്ത് പലയിടത്തും മതത്തിന്റെ പേരില്‍ കൊല്ലുകയും ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത വര്‍ധിക്കുമ്പോഴും മതേതരത്വത്തിന്റെ മഹാമാതൃക തീര്‍ത്ത് ഇസ്ലാം മത വിശ്വാസി. ബെംഗളൂരു സ്വദേശിയായ എച്ച്.എം.ജി ബാഷയാണ് ആളുകള്‍ക്കിടയില്‍ വ്യത്യസ്തനാകുന്നത്. കയറ്റുമതി വ്യാപാരിയായ ബെംഗളൂരു കൊടുഗോഡിയില്‍ താമസിക്കുന്ന ബാഷ ഹൈവെ സൈഡിലുള്ള തന്റെ ഭൂമിയില്‍ നിന്ന് നാല് സെന്റ് ഭൂമി ആഞ്ജനേയ ക്ഷേത്രത്തിന് നല്‍കുകയായിരുന്നു. ബെംഗളൂരു-ഹോസ്‌കോട്ടെ ഹൈവേയിലാണ് സ്ഥലമുള്ളത്. ഇതിനടുത്താണ് ആഞ്ജനേയ സ്വാമി ക്ഷേത്രം. ഇവിടെയെത്തുന്ന ഭക്തര്‍ സ്ഥലപരിമിതി മൂലം പ്രയാസപ്പെടുന്നത് കണ്ടാണ് തന്റെ 80 […]

ബെംഗളൂരു: രാജ്യത്ത് പലയിടത്തും മതത്തിന്റെ പേരില്‍ കൊല്ലുകയും ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത വര്‍ധിക്കുമ്പോഴും മതേതരത്വത്തിന്റെ മഹാമാതൃക തീര്‍ത്ത് ഇസ്ലാം മത വിശ്വാസി. ബെംഗളൂരു സ്വദേശിയായ എച്ച്.എം.ജി ബാഷയാണ് ആളുകള്‍ക്കിടയില്‍ വ്യത്യസ്തനാകുന്നത്. കയറ്റുമതി വ്യാപാരിയായ ബെംഗളൂരു കൊടുഗോഡിയില്‍ താമസിക്കുന്ന ബാഷ ഹൈവെ സൈഡിലുള്ള തന്റെ ഭൂമിയില്‍ നിന്ന് നാല് സെന്റ് ഭൂമി ആഞ്ജനേയ ക്ഷേത്രത്തിന് നല്‍കുകയായിരുന്നു.

ബെംഗളൂരു-ഹോസ്‌കോട്ടെ ഹൈവേയിലാണ് സ്ഥലമുള്ളത്. ഇതിനടുത്താണ് ആഞ്ജനേയ സ്വാമി ക്ഷേത്രം. ഇവിടെയെത്തുന്ന ഭക്തര്‍ സ്ഥലപരിമിതി മൂലം പ്രയാസപ്പെടുന്നത് കണ്ടാണ് തന്റെ 80 ലക്ഷം വില വരുന്ന സ്ഥലം ക്ഷേത്രത്തിന് നല്‍കാന്‍ ബാഷ തീരുമാനിച്ചത്. ഇടുങ്ങിയ സ്ഥലത്ത് ഏറെ പ്രയാസപ്പെട്ട് പ്രദക്ഷിണം വെച്ചുകൊണ്ടിരുന്ന ഭക്തര്‍ക്ക് ഇനി കൂടുതല്‍ സൗകര്യത്തോടെ ദര്‍ശനം നടത്താന്‍ സാധിക്കും.

ബാഷയുടെ പ്രവൃത്തിയെ ക്ഷേത്രഭാരവാഹികള്‍ അഭിനനന്ദിച്ചു.

Watching Hindus struggle to offer prayers, Muslim man in Bengaluru donates land for Lord Hanuman temple

Related Articles
Next Story
Share it