ബേക്കല്‍ റെഡ് മൂണ്‍ ബീച്ച് പാര്‍ക്കില്‍ വാച്ച് ടവര്‍ ഉദ്ഘാടനം ചെയ്തു
ബേക്കല്‍: ലക്ഷങ്ങള്‍ തടിച്ച് കൂടുന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ നടക്കുന്ന ബേക്കല്‍, റെഡ് മൂണ്‍ എന്നീ ബീച്ച് പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ബേക്കല്‍ ബീച്ചില്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെ അനുവദിക്കണമെന്ന് റെഡ് മൂണ്‍ ബീച്ച് പാര്‍ക്കില്‍ സ്ഥാപിച്ച വാച്ച് ടവര്‍ ഉദ്ഘാടനം ചെയ്ത് ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കളനാട് പറഞ്ഞു.നിലവില്‍ ജില്ലയില്‍ ബേക്കല്‍ കോട്ട ബീച്ചില്‍ രണ്ട് പേരും ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ രണ്ട് പേരുമാണ് ലൈഫ് ഗാര്‍ഡുമാരായിട്ടുള്ളത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനാല്‍ […]

ബേക്കല്‍: ലക്ഷങ്ങള്‍ തടിച്ച് കൂടുന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ നടക്കുന്ന ബേക്കല്‍, റെഡ് മൂണ്‍ എന്നീ ബീച്ച് പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ബേക്കല്‍ ബീച്ചില്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെ അനുവദിക്കണമെന്ന് റെഡ് മൂണ്‍ ബീച്ച് പാര്‍ക്കില്‍ സ്ഥാപിച്ച വാച്ച് ടവര്‍ ഉദ്ഘാടനം ചെയ്ത് ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കളനാട് പറഞ്ഞു.
നിലവില്‍ ജില്ലയില്‍ ബേക്കല്‍ കോട്ട ബീച്ചില്‍ രണ്ട് പേരും ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ രണ്ട് പേരുമാണ് ലൈഫ് ഗാര്‍ഡുമാരായിട്ടുള്ളത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനാല്‍ രണ്ട് ലൈഫ് ഗാര്‍ഡുകളുടെ സേവനം മാത്രമേ ഒരേ സമയം ബേക്കലില്‍ ലഭ്യമാവുകയുള്ളൂ. ബേക്കലില്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെയും ജില്ലയിലെ മറ്റ് ബീച്ചുകളിലും ലൈഫ് ഗാര്‍ഡുകളെ നിയമിക്കണം. ലൈഫ് ഗാര്‍ഡുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം-അദ്ദേഹം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
ചടങ്ങില്‍ റെഡ് മൂണ്‍ ബീച്ച് പാര്‍ക്ക് ചെയര്‍മാന്‍ ശിവദാസ്, ഡയറക്ടര്‍ സുരേഷ് എന്നിവര്‍ ബേക്കലിലെ ലൈഫ് ഗാര്‍ഡുമാരായ നിതിന്‍, മഹേഷ് എന്നിവര്‍ക്ക് പൊന്നാടയണിയിച്ച് സ്‌നേഹോപഹാരം നല്‍കി.