തെളിനീരില്ല; മാലിന്യങ്ങള്‍ നിറഞ്ഞ് ജലാശയങ്ങള്‍

ബദിയടുക്ക: തെളിനീരുമായി ഒഴുകേണ്ട ചാലുകളിലും തോടുകളിലും മാലിന്യം കുന്നുകൂടുന്നു. പയസ്വിനി, മധുവാഹിനി പുഴകളുടെ കൈവഴിയായ ചാലുകളിലെയും തോടുകളുടെയും നടുവിലെ ചെറുകാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം കണ്ടാല്‍ ആരും ഒന്ന് തലയില്‍ കൈവെച്ചുപോകും. പ്ലാസ്റ്റിക് ചാക്കുകള്‍, കവറുകള്‍, കുപ്പികള്‍, പോളിസ്റ്റര്‍ തുണി തുടങ്ങി അറവുശാലകളില്‍ നിന്നും കോഴിവില്‍പന കേന്ദ്രങ്ങളില്‍ നിന്നും പച്ചക്കറി, കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ഇവിടങ്ങളില്‍ നിറഞ്ഞ് കിടക്കുകയാണ്.മഴക്കാലത്ത് മാലിന്യങ്ങളേറെയും വലിയ ജലാശയങ്ങളിലേക്ക് ഒഴുകിപോയെങ്കിലും കണ്ടല്‍കാടുകളില്‍ തടഞ്ഞ മാലിന്യം ചാലിന്റെയും […]

ബദിയടുക്ക: തെളിനീരുമായി ഒഴുകേണ്ട ചാലുകളിലും തോടുകളിലും മാലിന്യം കുന്നുകൂടുന്നു. പയസ്വിനി, മധുവാഹിനി പുഴകളുടെ കൈവഴിയായ ചാലുകളിലെയും തോടുകളുടെയും നടുവിലെ ചെറുകാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം കണ്ടാല്‍ ആരും ഒന്ന് തലയില്‍ കൈവെച്ചുപോകും. പ്ലാസ്റ്റിക് ചാക്കുകള്‍, കവറുകള്‍, കുപ്പികള്‍, പോളിസ്റ്റര്‍ തുണി തുടങ്ങി അറവുശാലകളില്‍ നിന്നും കോഴിവില്‍പന കേന്ദ്രങ്ങളില്‍ നിന്നും പച്ചക്കറി, കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ഇവിടങ്ങളില്‍ നിറഞ്ഞ് കിടക്കുകയാണ്.
മഴക്കാലത്ത് മാലിന്യങ്ങളേറെയും വലിയ ജലാശയങ്ങളിലേക്ക് ഒഴുകിപോയെങ്കിലും കണ്ടല്‍കാടുകളില്‍ തടഞ്ഞ മാലിന്യം ചാലിന്റെയും തോടിന്റെയും സ്വാഭാവിക ഒഴുക്കിനെ തന്നെ തടസപ്പെടുത്തുകയാണ്. പടുപ്പ് ആനക്കല്ലിനടുത്ത് നിന്ന് ആരംഭിച്ച് ചാടകവും ചായിത്തടുക്കവും കാവുങ്കാലും താണ്ടി പയസ്വിനിപ്പുഴയുടെ കൈവഴിയായ പള്ളഞ്ചിയിലെ മറ്റൊരു വലിയ ചാലുമായി സംഗമിക്കുന്ന വനത്തിനകത്തുള്ള പള്ളഞ്ചിചാല്‍ വന്യമൃഗങ്ങളുടെ പ്രധാന കുടിവെള്ള ശ്രോതസായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഈ ചാലിലെ തെളിനീര് കണ്ട് വനത്തില്‍ നിന്നും ഇറങ്ങിവരുന്ന വന്യമൃഗങ്ങള്‍ക്ക് ഇവിടെ കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ ഭക്ഷിച്ച് മരണം വരെ സംഭവിക്കുന്നുണ്ട്. പഴയ കാലത്ത് കാര്‍ഷിക മേഖലയുടെ നട്ടെല്ല് കൂടിയായിരുന്ന പല ചാലുകളും ഇന്ന് മാലിന്യം പേറി നാശത്തിന്റെ വാക്കിലെത്തി നില്‍ക്കുകയാണ്.
ചെറു ജലാശയങ്ങളിലെ മാലിന്യ നിക്ഷേപം തടയാനായാല്‍ വരും തലമുറകള്‍ക്കും ശുദ്ധജലം നല്‍കുന്നയിടമായി ചാലുകള്‍ നിലനില്‍ക്കുമെന്നാണ് പരിസ്ഥിതി സ്നേഹികള്‍ പറയുന്നത്.

Related Articles
Next Story
Share it