മാലിന്യ നിര്‍മ്മാര്‍ജ്ജന<br>പദ്ധതിയുമായി ചെങ്കള പഞ്ചായത്ത്‌

ചെര്‍ക്കള: 'ചെയ്ഞ്ചാവും ചെങ്കള ഇനി മാറ്റം നമ്മളിലൂടെ' എന്ന പേരില്‍ ചെങ്കള പഞ്ചായത്ത് നടപ്പിലാക്കാന്‍ പോവുന്ന മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് വിശദീകരണ യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം യോഗം ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ബദ്‌രിയ അധ്യക്ഷത വഹിച്ചു. മാലിന്യമുക്തമായ ചെങ്കള പഞ്ചായത്തിന് വേണ്ടി മുഴുവന്‍ ആളുകളും പദ്ധതിയുമായി സഹകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അന്‍ഷിഫ അര്‍ഷാദ് പഞ്ചായത്ത് അസിസ്റ്റ്ന്റ് സെക്രട്ടറി സുജിത്, വി.ഇ.ഒ പ്രദീപ് […]

ചെര്‍ക്കള: 'ചെയ്ഞ്ചാവും ചെങ്കള ഇനി മാറ്റം നമ്മളിലൂടെ' എന്ന പേരില്‍ ചെങ്കള പഞ്ചായത്ത് നടപ്പിലാക്കാന്‍ പോവുന്ന മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് വിശദീകരണ യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം യോഗം ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ബദ്‌രിയ അധ്യക്ഷത വഹിച്ചു. മാലിന്യമുക്തമായ ചെങ്കള പഞ്ചായത്തിന് വേണ്ടി മുഴുവന്‍ ആളുകളും പദ്ധതിയുമായി സഹകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അന്‍ഷിഫ അര്‍ഷാദ് പഞ്ചായത്ത് അസിസ്റ്റ്ന്റ് സെക്രട്ടറി സുജിത്, വി.ഇ.ഒ പ്രദീപ് കുമാര്‍, ഗ്രീന്‍ വേംസ് കോഡിനേറ്റര്‍ മുഹമ്മദ് കലന്തര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.എ മക്കാര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി, വ്യാപാരി വ്യവസായി, യുവജന സംഘടന പ്രതിനിധികള്‍ സംബന്ധിച്ചു.

Related Articles
Next Story
Share it