കുബണൂരിലെ മാലിന്യ നിക്ഷേപം; ആക്ഷന്‍ കമ്മിറ്റി ധര്‍ണ നടത്തി

ഉപ്പള: മംഗല്‍പ്പാടി പഞ്ചായത്തിലെ കുബണൂരില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിലെ മാലിന്യ നിക്ഷേപത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മംഗല്‍പാടി പഞ്ചായത്തിന് മുന്നില്‍ ധര്‍ണ നടത്തി. 16 വര്‍ഷം മുമ്പ് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് ജനവാസ പ്രദേശത്ത് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുകയും പിന്നീട് ജലസ്രോതസ്സുകള്‍ മലിനമാകുകയും നാട്ടുകാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തതോടെയാണ് സമരത്തിനിറങ്ങിയതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിനിറങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ധര്‍ണ കൂക്കള്‍ ബാലകൃഷ്ണന്‍ […]

ഉപ്പള: മംഗല്‍പ്പാടി പഞ്ചായത്തിലെ കുബണൂരില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിലെ മാലിന്യ നിക്ഷേപത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മംഗല്‍പാടി പഞ്ചായത്തിന് മുന്നില്‍ ധര്‍ണ നടത്തി.
16 വര്‍ഷം മുമ്പ് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് ജനവാസ പ്രദേശത്ത് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുകയും പിന്നീട് ജലസ്രോതസ്സുകള്‍ മലിനമാകുകയും നാട്ടുകാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തതോടെയാണ് സമരത്തിനിറങ്ങിയതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിനിറങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ധര്‍ണ കൂക്കള്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷംസു കുബന്നൂര്‍, അഡ്വ.അബ്ദുല്‍ കരീം പൂന, മഹമൂദ് കൈക്കമ്പ, സി.എം.മൊയ്തു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it