മുജീബ് തളങ്കരക്ക് വാസ് തളങ്കരയുടെ സ്‌നേഹാദരം

തളങ്കര: തളങ്കര പടിഞ്ഞാര്‍ 29-ാം വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കരയെ വാസ് തളങ്കര ഉപഹാരം നല്‍കി ആദരിച്ചു. ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുല്ല കെ.എം ഉപഹാരം നല്‍കി. മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് അബ്ദുല്ല യാസീന്‍ പൊന്നാടയണിയിച്ചു. കോവിഡ് കാലത്ത് ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് അറഫാത്ത് ബഷീര്‍ സര്‍ദാര്‍, ജസീല്‍ അബ്ദുല്‍ ഖാദര്‍ എന്നിവരെ ആദരിച്ചു. മുജീബ് തളങ്കര, ജമാഅത്ത് സെക്രട്ടറി ഫൈസല്‍ പടിഞ്ഞാര്‍ എന്നിവര്‍ ഉപഹാരം നല്‍കി. റഹ്മാന്‍ […]

തളങ്കര: തളങ്കര പടിഞ്ഞാര്‍ 29-ാം വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കരയെ വാസ് തളങ്കര ഉപഹാരം നല്‍കി ആദരിച്ചു. ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുല്ല കെ.എം ഉപഹാരം നല്‍കി. മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് അബ്ദുല്ല യാസീന്‍ പൊന്നാടയണിയിച്ചു. കോവിഡ് കാലത്ത് ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് അറഫാത്ത് ബഷീര്‍ സര്‍ദാര്‍, ജസീല്‍ അബ്ദുല്‍ ഖാദര്‍ എന്നിവരെ ആദരിച്ചു. മുജീബ് തളങ്കര, ജമാഅത്ത് സെക്രട്ടറി ഫൈസല്‍ പടിഞ്ഞാര്‍ എന്നിവര്‍ ഉപഹാരം നല്‍കി.
റഹ്മാന്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. ഫിറോസ് പടിഞ്ഞാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കെ.എം, അബ്ദുല്ല യാസീന്‍, ഖലീല്‍ പടിഞ്ഞാര്‍, ഇബ്രാഹിം എ.എം, ഹസ്സന്‍ തളങ്കര, ഖലീല്‍ അബ്ദുല്‍ റസാഖ്, ഷെരീഫ് ഒമാന്‍, അറഫാത് ബഷീര്‍, ജസീല്‍ അബ്ദുള്‍ ഖാദര്‍ സംസാരിച്ചു. മുജീബ് തളങ്കര മറുപടി പ്രസംഗം നടത്തി. മുസ്താഖ് അലി കോളിയാട് സ്വാഗതവും മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it