സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ കെ എസ് യു വൈസ് പ്രസിഡന്റ് സ്‌നേഹയെ മുളവടി കൊണ്ട് ആക്രമിച്ചത് സഹപ്രവര്‍ത്തകന്‍ തന്നെയോ? ദൃശ്യങ്ങള്‍ തെളിവാക്കി ഇടത് സൈബര്‍ ഗ്രൂപ്പുകള്‍; കെ എസ് യുവിന്റേത് വ്യാജപ്രചരണമെന്ന് ആരോപണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ കെ എസ് യു വൈസ് പ്രസിഡന്റ് സ്‌നേഹയെ മുളവടി കൊണ്ട് ആക്രമിച്ചത് സഹപ്രവര്‍ത്തകന്‍ തന്നെയെന്ന ആരോപണവുമായി ഇടത് സൈബര്‍ ഗ്രൂപ്പുകള്‍. സഹപ്രവര്‍ത്തകന്റെ കയ്യിലുള്ള മുളവടി കൊണ്ട് സ്‌നേഹയ്ക്ക് അടിയേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഇടത് അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം പൊളിച്ചടുക്കുന്നത്. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളും ടെലികാസ്റ്റ് ചെയ്ത വീഡിയോകളും തെളിവാക്കിയാണ് സിപിഎം പ്രവര്‍ത്തകര്‍ സൈബര്‍ രംഗത്ത് പ്രതിരോധം നടത്തുന്നത്. രാത്രി നടന്ന ചാനല്‍ ചര്‍ച്ചകളിലും സി പി എം പ്രതിനിധികള്‍ ഈ വീഡിയോ […]

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ കെ എസ് യു വൈസ് പ്രസിഡന്റ് സ്‌നേഹയെ മുളവടി കൊണ്ട് ആക്രമിച്ചത് സഹപ്രവര്‍ത്തകന്‍ തന്നെയെന്ന ആരോപണവുമായി ഇടത് സൈബര്‍ ഗ്രൂപ്പുകള്‍. സഹപ്രവര്‍ത്തകന്റെ കയ്യിലുള്ള മുളവടി കൊണ്ട് സ്‌നേഹയ്ക്ക് അടിയേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഇടത് അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം പൊളിച്ചടുക്കുന്നത്.

മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളും ടെലികാസ്റ്റ് ചെയ്ത വീഡിയോകളും തെളിവാക്കിയാണ് സിപിഎം പ്രവര്‍ത്തകര്‍ സൈബര്‍ രംഗത്ത് പ്രതിരോധം നടത്തുന്നത്. രാത്രി നടന്ന ചാനല്‍ ചര്‍ച്ചകളിലും സി പി എം പ്രതിനിധികള്‍ ഈ വീഡിയോ തെളിവായി ഉന്നയിച്ചു. പോലീസ് വനിതാ പ്രവര്‍ത്തകയെ മര്‍ദിച്ചെന്ന കെ എസ് യു ആരോപണത്തെ പ്രതിരോധിക്കുന്നതാണ് ദൃശ്യങ്ങള്‍.

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹക്ക് പോലീസ് ആക്രമണത്തില്‍ പരിക്കേറ്റെന്നായിരുന്നു ആരോപണം. നിലത്ത് വീണ പോലീസുകാരനെ കെ എസ് യുക്കാര്‍ സംഘം ചേര്‍ന്ന് തല്ലുമ്പോള്‍ ഒരു പ്രവര്‍ത്തകന്‍ പോലീസിന് നേരെ വീശുന്ന വടി സ്‌നേഹയുടെ മുഖത്ത് കൊള്ളുന്നത് വീഡിയോയില്‍ വ്യക്തമാണ്. മറ്റൊരു വീഡിയോയിലും സമാനസംഭവമാണ് വ്യക്തമാകുന്നത്.

സെക്രട്ടേറിയറ്റ് മതില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടെ സ്‌നേഹയെ പോലീസ് തടയാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ ഒരു വടി സ്‌നേഹയുടെ മുഖത്തേക്ക് വീശിയടിക്കുന്നതും ഈ വീഡിയോയിലും ഉണ്ട്. ഇക്കാര്യങ്ങള്‍ തെളിവുസഹിതം പുറത്തുവന്നെങ്കിലും മര്‍ദ്ദിച്ചത് പോലീസുകാരാണെന്ന വാദത്തില്‍ കെ എസ് യുക്കാര്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്.

Related Articles
Next Story
Share it