2007ലെ ട്വന്റി20 ലോകകപ്പില്‍ തന്നെ നായകനാക്കുമെന്ന് പ്രതീക്ഷിച്ചു, എന്നാല്‍ ധോണി നായകനായി: യുവരാജ് സിംഗ്

മുംബൈ: 2007ലെ ട്വന്റി20 ലോകകപ്പില്‍ തന്നെ നായകനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. ട്വന്റി 20 ലോകകപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ മുതിര്‍ന്ന താരങ്ങളെല്ലാം തീരുമാനിച്ചതിനാല്‍ തന്നെ ബിസിസിഐ നായകനാക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ ധോണിയെ നായകനാക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഏകദിന ലോകകപ്പില്‍ ഇന്ത്യ തിരിച്ചടി നേരിട്ട് നില്‍ക്കുന്ന സമയം. ഇന്ത്യന്‍ ക്രിക്കറ്റില്‍ അത് വലിയ അലയൊലികള്‍ സൃഷ്ടിച്ചിരുന്നു. പിന്നാലെ ഇന്ത്യയുടെ രണ്ട് മാസം നീണ്ട് നില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനം. അതിന് പിന്നാലെ സൗത്ത് ആഫ്രിക്കയ്ക്കും അയര്‍ലാന്‍ഡിനും […]

മുംബൈ: 2007ലെ ട്വന്റി20 ലോകകപ്പില്‍ തന്നെ നായകനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. ട്വന്റി 20 ലോകകപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ മുതിര്‍ന്ന താരങ്ങളെല്ലാം തീരുമാനിച്ചതിനാല്‍ തന്നെ ബിസിസിഐ നായകനാക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ ധോണിയെ നായകനാക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

'ഏകദിന ലോകകപ്പില്‍ ഇന്ത്യ തിരിച്ചടി നേരിട്ട് നില്‍ക്കുന്ന സമയം. ഇന്ത്യന്‍ ക്രിക്കറ്റില്‍ അത് വലിയ അലയൊലികള്‍ സൃഷ്ടിച്ചിരുന്നു. പിന്നാലെ ഇന്ത്യയുടെ രണ്ട് മാസം നീണ്ട് നില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനം. അതിന് പിന്നാലെ സൗത്ത് ആഫ്രിക്കയ്ക്കും അയര്‍ലാന്‍ഡിനും എതിരായ പരമ്പര. പിന്നാലെയാണ് ട്വന്റി20 ലോകകപ്പ്. നാല് മാസത്തോളം ഇന്ത്യയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന അവസ്ഥയായിരുന്നു അവിടെ. അതിനാല്‍ സീനിയര്‍ കളിക്കാരെല്ലാം തങ്ങള്‍ക്ക് വിശ്രമം വേണമെന്ന ചിന്തയിലായിരുന്നു. ട്വന്റി 20 ലോകകപ്പിന് അവര്‍ ശ്രദ്ധ കൊടുത്തില്ല. ഇതോടെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനാവാം എന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്നാലവര്‍ ധോനിയെ ക്യാപ്റ്റന്‍ ആയി പ്രഖ്യാപിച്ചു, യുവി പറഞ്ഞു.

ക്യാപ്റ്റന്‍ ആരായാലും നമ്മള്‍ അയാളെ പിന്തുണയ്ക്കും. രാഹുലായാലും സൗരവ് ആയാലും ആരായാലും.. ഒരു ടീം മാന്‍ ആയിരിക്കണം നമ്മള്‍. ഞാന്‍ അങ്ങനെ ആയിരുന്നു, യുവി പറഞ്ഞു. പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് ഇന്ത്യ കിരീടം നേടിയ ആ ലോകകപ്പില്‍ തിളങ്ങിത് യുവി തന്നെയായിരുന്നു. ആറ് പന്തില്‍ ആറ് സികസറടിച്ച് റെക്കോര്‍ഡ് കുറിച്ച താരം ആ മത്സരത്തില്‍ 12 പന്തില്‍ അര്‍ധ ശതകവും നേടിയിരുന്നു.

Related Articles
Next Story
Share it