പോക്‌സോ കേസിലെ വാറണ്ട് പ്രതിയെ അസമില്‍ നിന്ന് പിടികൂടി

കാസര്‍കോട്: നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പോക്‌സോ കേസിലെ വിചാരണ വേളയില്‍ മുങ്ങിയ വാറണ്ട് പ്രതിയായ അസം സ്വദേശിയെ നീലേശ്വരം പൊലീസ് അസ്മില്‍ നിന്ന് പിടികൂടി കോടതിയില്‍ ഹാജരാക്കി. അസം മിലന്‍ നഗര്‍ സ്വദേശി ശേഖര്‍ ചൗധരി എന്ന റാം പ്രസാദ് ചൗധരിയെയാണ് അറസ്റ്റ് ചെയ്തത്.2016ലെ കേസില്‍ രണ്ട് വര്‍ഷം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതി വിചാരണ വേളയില്‍ മുങ്ങിയപ്പോഴാണ് കോടതി ഉത്തരവ് പ്രകാരം നീലേശ്വരം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിനോദ് കോടോത്ത്, കെവി ഷിബു, […]

കാസര്‍കോട്: നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പോക്‌സോ കേസിലെ വിചാരണ വേളയില്‍ മുങ്ങിയ വാറണ്ട് പ്രതിയായ അസം സ്വദേശിയെ നീലേശ്വരം പൊലീസ് അസ്മില്‍ നിന്ന് പിടികൂടി കോടതിയില്‍ ഹാജരാക്കി. അസം മിലന്‍ നഗര്‍ സ്വദേശി ശേഖര്‍ ചൗധരി എന്ന റാം പ്രസാദ് ചൗധരിയെയാണ് അറസ്റ്റ് ചെയ്തത്.
2016ലെ കേസില്‍ രണ്ട് വര്‍ഷം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതി വിചാരണ വേളയില്‍ മുങ്ങിയപ്പോഴാണ് കോടതി ഉത്തരവ് പ്രകാരം നീലേശ്വരം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിനോദ് കോടോത്ത്, കെവി ഷിബു, അനീഷ് പി എന്നിവര്‍ അസമിലെത്തി പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുവന്നത്. അഡീഷണല്‍ ഡിസ്ട്രിക് സെഷന്‍സ് ജഡ്ജ് മുമ്പാകെ ഹാജരാക്കി.

Related Articles
Next Story
Share it