കാസര്‍കോട് നഗരസഭയില്‍ വാര്‍ഡ് തല വാക്‌സിനേഷന്‍ ക്യാമ്പ് 14 മുതല്‍

കാസര്‍കോട്: നഗരസഭയില്‍ വാര്‍ഡ് തല വാക്‌സിനേഷന്‍ ക്യാമ്പുകള്‍ക്ക് ജുലായ് 14 മുതല്‍ തുടക്കമാകും. നഗരസഭയിലെ തൊട്ടടുത്തുള്ള മൂന്ന് വാര്‍ഡുകളെ ഒരു ക്ലസ്റ്ററായി ക്രമീകരിച്ച് സൗകര്യപ്രദമായ ഒരു കേന്ദ്രത്തില്‍ വെച്ചായിരിക്കും വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുക. മൊത്തം 12 സെന്ററുകളുണ്ടാകും. ഓരോ വാര്‍ഡില്‍ നിന്നും 150 പേര്‍ക്കാണ് അവസരം. വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍, അംഗപരിമിതര്‍, കോവീഷീല്‍ഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസം പിന്നിട്ട് രണ്ടാം ഡോസിന് കാത്തു നില്‍ക്കുന്നവര്‍, പ്രവാസികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. ഒന്നാം ഘട്ട ക്യാമ്പ് പൂര്‍ത്തിയായാല്‍ ഘട്ടങ്ങളായി […]

കാസര്‍കോട്: നഗരസഭയില്‍ വാര്‍ഡ് തല വാക്‌സിനേഷന്‍ ക്യാമ്പുകള്‍ക്ക് ജുലായ് 14 മുതല്‍ തുടക്കമാകും. നഗരസഭയിലെ തൊട്ടടുത്തുള്ള മൂന്ന് വാര്‍ഡുകളെ ഒരു ക്ലസ്റ്ററായി ക്രമീകരിച്ച് സൗകര്യപ്രദമായ ഒരു കേന്ദ്രത്തില്‍ വെച്ചായിരിക്കും വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുക. മൊത്തം 12 സെന്ററുകളുണ്ടാകും. ഓരോ വാര്‍ഡില്‍ നിന്നും 150 പേര്‍ക്കാണ് അവസരം. വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍, അംഗപരിമിതര്‍, കോവീഷീല്‍ഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസം പിന്നിട്ട് രണ്ടാം ഡോസിന് കാത്തു നില്‍ക്കുന്നവര്‍, പ്രവാസികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. ഒന്നാം ഘട്ട ക്യാമ്പ് പൂര്‍ത്തിയായാല്‍ ഘട്ടങ്ങളായി വീണ്ടും ക്യാമ്പുകള്‍ സംഘടിപ്പിക്കും. രാവിലെ 9 മുതല്‍ വൈകുന്നേരം 3.30 വരെയായിരിക്കും വാക്‌സിനേഷന്‍ ഉണ്ടാകുക.

ജുലായ് 14: ജി.എല്‍.പി.എസ് തെരുവത്ത് വാര്‍ഡ് നമ്പര്‍ - 22, 23, 24
ഫിഷറീസ് അക്വ ട്രെയ്‌നിങ് സെന്റര്‍ കടപ്പുറം
വാര്‍ഡുകള്‍ - 36,37,38, 1

ജുലായ് 15: പി.ടി.എം എ.യു.പി.എസ് ബദിര
വാര്‍ഡുകള്‍ - 11, 12, 13
ബദറുല്‍ഹുദ മദ്രസ കൊല്ലമ്പാടി
വാര്‍ഡുകള്‍ - 14, 15, 16,

ജുലായ് 16: ശാരദാംബ കല്യാണ മണ്ഡപം അണങ്കൂര്‍
വാര്‍ഡുകള്‍ - 8, 9, 10
ദിനേശ് ബീഡി കമ്പനി പുതിയ ബസ് സ്റ്റാന്റ്
വാര്‍ഡുകള്‍ - 17, 7, 6

ജുലായ് 17: എ.യു.പി.എസ് നെല്ലിക്കുന്ന്
വാര്‍ഡുകള്‍ -2,34,35
തായലങ്ങാടി മദ്രസ
വാര്‍ഡുകള്‍ - 20, 31, 32,

ജുലായ് 19 : ജി.എം.വി.എച്ച്.എസ് തളങ്കര
വാര്‍ഡുകള്‍ - 25, 26,30
എച്ച്.എസ് മദ്രസ കണ്ടത്തില്‍
വാര്‍ഡുകള്‍ - 27, 28, 29

ജുലായ് 22 : ജി.യു.പി.എസ് അട്ക്കത്ത്ബയല്‍
വാര്‍ഡുകള്‍ - 3,5,4,33
മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ പുലിക്കുന്ന്
വാര്‍ഡുകള്‍ - 18-19-21

Related Articles
Next Story
Share it