വഖഫ് രജിസ്‌ട്രേഷന്‍ അദാലത്ത് നടത്തി

കാസര്‍കോട്: കേരള വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള വഖഫ് രജിസ്‌ട്രേഷന്‍ അദാലത്തും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വഖഫ്-ഹജ്ജ് തീര്‍ത്ഥാടന-കായികം മന്ത്രി വി. അബ്ദുല്‍റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.വി. സൈനുദ്ദീന്‍ സ്വാഗതം പറഞ്ഞു. ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, അഡ്വ. എം. ഷറഫുദ്ദീന്‍, എം.സി. മാഹിന്‍ ഹാജി, […]

കാസര്‍കോട്: കേരള വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള വഖഫ് രജിസ്‌ട്രേഷന്‍ അദാലത്തും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
വഖഫ്-ഹജ്ജ് തീര്‍ത്ഥാടന-കായികം മന്ത്രി വി. അബ്ദുല്‍റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു.
വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.വി. സൈനുദ്ദീന്‍ സ്വാഗതം പറഞ്ഞു.
ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, അഡ്വ. എം. ഷറഫുദ്ദീന്‍, എം.സി. മാഹിന്‍ ഹാജി, പ്രൊഫ. കെ.എം. അബ്ദുല്‍റഹീം, റസിയ ഇബ്രാഹിം, ബി.എം. ജമാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വഖഫ് സ്വത്തുക്കളുടെ വികസനം എന്ന വിഷയത്തില്‍ ഹാമിദ് ഹുസൈന്‍ കെ.പി. ക്ലാസെടുത്തു. എന്‍. റഹീം നന്ദി പറഞ്ഞു.

Related Articles
Next Story
Share it