വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ ഉടന്‍ പി.എസ്.സിക്ക് വിടില്ല; സമസ്ത നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ ഉടന്‍ പി.എസ്.സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. ഇക്കാര്യത്തില്‍ സര്‍ക്കാറിന് വാശിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതോടെ വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടെന്ന് വ്യക്തമായി. വിഷയത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ അടക്കം ഏഴംഗ സംഘമാണ് ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി റദ്ദാക്കണമെന്ന് സമസ്ത […]

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ ഉടന്‍ പി.എസ്.സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. ഇക്കാര്യത്തില്‍ സര്‍ക്കാറിന് വാശിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതോടെ വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടെന്ന് വ്യക്തമായി. വിഷയത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ അടക്കം ഏഴംഗ സംഘമാണ് ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി റദ്ദാക്കണമെന്ന് സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. സമസ്ത പിന്നോട്ട് പോയിട്ടില്ലെന്നും നടപടി പിന്‍വലിക്കണമെന്ന് തന്നെയാണ് നിലപാടെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ സമരം തുടരുന്നത് സംബന്ധിച്ച് സമസ്ത ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചതെന്നും സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ല അതെന്നും അതുകൊണ്ടു തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വിശദമായ ചര്‍ച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പി.എസ്.സിക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമസ്ത നേതാക്കളായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുക്കം ഉമര്‍ ഫൈസി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it