ഒരു തവണ കാണണമെന്നാഗ്രഹിച്ചു; കോവിഡ് സമ്മതിച്ചില്ല...
അഞ്ചാറു മാസം മുമ്പാണ് എനിക്ക് ജോലി തന്ന എന്റെ പ്രിയപ്പെട്ട ഹബീച്ചാനെ കാണാന്‍ ഞാന്‍ തളങ്കര കുന്നിലിലെ വീട്ടിലെത്തിയത്. അവരുടെ തറവാട്ട് വീട്ടിലായിരുന്നു കെ.എസ്.ഹബീബുല്ല ഹാജി താമസിച്ചിരുന്നത്. വീട്ടിലെ ഉമ്മറത്ത് കാലെടുത്ത് വെച്ചപ്പോള്‍ നെഞ്ചിടിപ്പിന്റെ വേഗത കൂടി. കുറെ നാളായി കണ്ടിട്ട്. ഒരിക്കല്‍ കണ്ടപ്പോള്‍ പറഞ്ഞ വാക്ക് മനസ്സിലുണ്ട്. കാണാന്‍ വരണ്ട. ഒന്നു ഫോണെങ്കിലും വിളിച്ചൂടെ, ശരിയായിരുന്നു നുറുശതമാനം. കോളിംഗ് ബെല്‍ അമര്‍ത്തിയപ്പോള്‍ വാതില്‍ തുറന്നത് മകള്‍ ബുഷ്‌റയായിരുന്നു. അവളെ ഒരു പാട് നാളായി കണ്ടിട്ട്. എന്നെ […]
അഞ്ചാറു മാസം മുമ്പാണ് എനിക്ക് ജോലി തന്ന എന്റെ പ്രിയപ്പെട്ട ഹബീച്ചാനെ കാണാന്‍ ഞാന്‍ തളങ്കര കുന്നിലിലെ വീട്ടിലെത്തിയത്. അവരുടെ തറവാട്ട് വീട്ടിലായിരുന്നു കെ.എസ്.ഹബീബുല്ല ഹാജി താമസിച്ചിരുന്നത്. വീട്ടിലെ ഉമ്മറത്ത് കാലെടുത്ത് വെച്ചപ്പോള്‍ നെഞ്ചിടിപ്പിന്റെ വേഗത കൂടി. കുറെ നാളായി കണ്ടിട്ട്. ഒരിക്കല്‍ കണ്ടപ്പോള്‍ പറഞ്ഞ വാക്ക് മനസ്സിലുണ്ട്. കാണാന്‍ വരണ്ട. ഒന്നു ഫോണെങ്കിലും വിളിച്ചൂടെ, ശരിയായിരുന്നു നുറുശതമാനം. കോളിംഗ് ബെല്‍ അമര്‍ത്തിയപ്പോള്‍ വാതില്‍ തുറന്നത് മകള്‍ ബുഷ്‌റയായിരുന്നു. അവളെ ഒരു പാട് നാളായി കണ്ടിട്ട്. എന്നെ […]
അഞ്ചാറു മാസം മുമ്പാണ് എനിക്ക് ജോലി തന്ന എന്റെ പ്രിയപ്പെട്ട ഹബീച്ചാനെ കാണാന്‍ ഞാന്‍ തളങ്കര കുന്നിലിലെ വീട്ടിലെത്തിയത്. അവരുടെ തറവാട്ട് വീട്ടിലായിരുന്നു കെ.എസ്.ഹബീബുല്ല ഹാജി താമസിച്ചിരുന്നത്. വീട്ടിലെ ഉമ്മറത്ത് കാലെടുത്ത് വെച്ചപ്പോള്‍ നെഞ്ചിടിപ്പിന്റെ വേഗത കൂടി. കുറെ നാളായി കണ്ടിട്ട്. ഒരിക്കല്‍ കണ്ടപ്പോള്‍ പറഞ്ഞ വാക്ക് മനസ്സിലുണ്ട്. കാണാന്‍ വരണ്ട. ഒന്നു ഫോണെങ്കിലും വിളിച്ചൂടെ, ശരിയായിരുന്നു നുറുശതമാനം. കോളിംഗ് ബെല്‍ അമര്‍ത്തിയപ്പോള്‍ വാതില്‍ തുറന്നത് മകള്‍ ബുഷ്‌റയായിരുന്നു. അവളെ ഒരു പാട് നാളായി കണ്ടിട്ട്. എന്നെ കണ്ടയുടന്‍ ചിരിച്ചു കൊണ്ട് അകത്തേക്ക് ക്ഷണിച്ചു. അകത്തൊരു മുറിയില്‍ കട്ടിലില്‍ ഹബീച്ച ഇരുന്നിട്ടുണ്ട്. എന്നെ കണ്ടയുടന്‍ പൊട്ടി കരച്ചിലായിരുന്നു. ഒരു അഞ്ച് മിനിറ്റ് വരെ ഒന്നും മിണ്ടിയില്ല. 'ഇപ്പോഴെങ്കിലും ഈ ബയസ്സനെ കാണാന്‍ ബന്നല്ലോ, മതി. ഒരു പാടൊരുപാട് ഓര്‍മ്മകള്‍ ഓടിയെ ത്തുകയാണ്. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കുടുംബം പുലര്‍ത്താനായി ബംഗ്ലൂരുവിലേക്ക് ബസ് കയറിയെങ്കിലും എനിക്ക് ഇഷ്ടപ്പെട്ട ജോലി അവിടെ ലഭിച്ചില്ല. ഏതായാലും 11 മാസം ബംഗ്ലൂരുവിലെ ജോലി മതിയാക്കി നാട്ടിലേക്ക് ബസ് കയറി. ഇനിയെന്ത് എന്ന ചോദ്യം എനിക്ക് മുന്നില്‍... ഇതിനിടെ ഞാനറിഞു. എനിക്ക് ഓഫീസില്‍ എഴുതുന്ന ജോലിക്കായി ഉമ്മ പലരുമായി സംസാരിക്കുന്നുണ്ടെന്ന്. 'ഉമ്മ...അതൊന്നും സാരമില്ല' ഞാന്‍ സാമാധാനിപ്പിച്ചു. അന്ന് തളങ്കര ഗ്രാമത്തില്‍ തലയുയര്‍ത്തി നിന്നിരുന്ന ഇസ്ലാമിയ ടൈല്‍ കമ്പനി. അവിടെ എന്റെ ഉമ്മയുടെ സഹോദരന്‍ ചെറീച്ച മേസ്ത്രിയായി ജോലി ചെയ്യുന്നുണ്ട്. എന്റെ കാര്യം ഉമ്മ ചെറീച്ചയുടെ ചെവിയില്‍ ഓതികൊണ്ടിരുന്നു. അന്ന് കമ്പനിയുടെ മാനേജര്‍ പള്ളിക്കാലിലെ മുസ്തഫ കണ്ടത്തിലാണ്. മുസ്തഫയുടെ ഉമ്മയും എന്റെ ഉമ്മയും ചങ്ങാത്തത്തിലാണ്. ആ അടുപ്പത്തില്‍ എനിക്ക് പെട്ടെന്ന് ജോലി കിട്ടി. ഹബീബ് ഹാജിയെ ആദ്യമായി കാണുകയാണ്. ബാങ്കില്‍ പോയി പണം അടയ്ക്കുക, തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്തുക എന്നിവയാണ് പ്രധാന ജോലി. രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ ജോലി. പിന്നീട് ഏഴ് വര്‍ഷം വരെ അവിടെ ജോലി ചെയ്തു. ഹബീച്ച ഞങ്ങള്‍ക്കൊരു മുതലാളിയായിരുന്നില്ല. സ്‌നേഹസമ്പന്നനായ കാരണവര്‍. തൊഴിലാളി മുതലാളി എന്ന വേര്‍തിരിവ് ഒരിക്കലും കാണിച്ചിരുന്നില്ല. എന്റെ ജോലിയുടെ വേഗത കണ്ട് എനിക്ക് ഓഫീസിന്റെ ചുമതല പോലും അദ്ദേഹം നല്‍കി. ഫിയറ്റ് കാറില്‍ തലയില്‍ രോമതൊപ്പിയുമായി ഡ്രൈവര്‍ ആമുച്ചയുടെ കൂടെ എന്നും രാവിലെ എത്തും. കാസര്‍കോട്ടെ സുല്‍ത്താനും അദ്ദേഹത്തിന്റെ സഹോദരനുമായിരുന്ന കെ.എസ്.അബ്ദുല്ല സാഹിബിനെ അടുത്ത് നിന്ന് കാണുന്നതും സംസാരിക്കാനായതും ഇസ്ലാമിയ ടൈല്‍ കമ്പനിയില്‍ വെച്ചായിരുന്നു.
കമ്പനിയുടെ തൊട്ടരികില്‍ അദ്ദേഹം ചെറിയൊരു നിസ്‌ക്കാര പള്ളികഴിപ്പിച്ചു.ഇന്ന് അത് വിപുലീകരിച്ചു. കമ്പനിക്ക് തൊട്ടരികിലുള്ള മനോഹരമായ വലിയ വീട് അദ്ദേഹത്തിന്റെതായിരുന്നു. പില്‍ക്കാലത്ത് അത് മുക്രി ഇബ്രാഹിം സാഹിബിന് നല്‍കുകയായിരുന്നു. എന്നെ പല കാര്യത്തിലും ഹബീച്ച അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 150 ഓളം ആളുകള്‍ക്ക് ജോലി നല്‍കിയ വലിയൊരു മനുഷ്യന്‍. മുഖം കറുപ്പിച്ചൊരു വാക്ക് അദ്ദേഹത്തില്‍ നിന്ന് തൊഴിലാളികള്‍ക്കുണ്ടായിട്ടില്ല. പണം ധാരാളം ഉണ്ടായിട്ടും ജീവിതത്തില്‍ ധാരാളിത്തം കാണിച്ചില്ല. റമദാന്‍ അടുക്കുമ്പോള്‍ സക്കാത്തിന്റെ തയ്യാറെടുപ്പിലായിരിക്കും. നോമ്പ് തുടങ്ങുമ്പോള്‍ തന്നെ കമ്പനിക്ക് മുന്നില്‍ നിര്‍ധനര്‍ എത്തി തുടങ്ങും. ഒരാളെ പോലും മടക്കി അയച്ചില്ല. നിര്‍ധനരുടെ പേരുകള്‍ തയാറാക്കി പണം വീടുകളിലെത്തിക്കും. പലപ്പോഴും അത് എന്നെ ഏല്‍പിച്ചിട്ടുമുണ്ട്. രാഷ്ടീയ, മത, സാമൂഹ്യ സാംസ്‌കാരിക സംഘടനകളുമായി വലിയ അടുപ്പത്തിലായിരുന്നു. തന്റെ മുന്നില്‍ ആവശ്യവുമായി എത്തുന്ന ഒരാളെ പോലും മടക്കി അയച്ചില്ല. റബീഉല്‍ അവ്വല്‍ മൗലൂദ്, റാത്തീബ് മാസങ്ങളെ ഏറെ ബഹുമാനിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ആദ്യം താമസിച്ചിരുന്ന വീടിന് സമീപം വലിയൊരു പള്ളികഴിപ്പിച്ചു. മത സ്ഥാപനങ്ങളെയും അഗതിമന്ദിരങ്ങളെയും സഹായിച്ചു. വടകര തങ്ങള്‍, ജാവക്കല്‍ തങ്ങള്‍, കേരളത്തിലേയും കര്‍ണാടകത്തിലേയും മത പണ്ഡിതന്‍മാര്‍ എന്നിവരുമായി വലിയ ആത്മബന്ധം ഉണ്ടായിരുന്നു. എന്റെ ഉമ്മയ്ക്ക് അര്‍ബുദം വന്ന് മണിപ്പാലില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സമയത്ത് എല്ലാ സാമ്പത്തിക സഹായങ്ങളും ചെയ്ത് തന്നിരുന്നു. എന്റെ ഉമ്മ ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള സാധ്യത ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
എന്റെ വിവാഹ സമയത്ത് വധുവിന് നല്‍കാന്‍ വിവാഹമോതിരം തന്നത് അദ്ദേഹമായിരുന്നുവെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മനസ് എത്ര വലുതായിരുന്നുവെന്ന് മനസിലാക്കാം. പിതാവിന്റെ സ്ഥാനത്ത്, കാരണവരുടെ സ്ഥാനത്ത് അദ്ദേഹത്തെ ഞാന്‍ കണ്ടു. തെരുവത്ത് കോയാസ് റോഡിലെ അദ്ദേഹത്തിന്റെ സഹോദരി ഖദീജ മന്‍സിലിലെ കഞ്ചിഞ്ഞയുടെ വീട്ടില്‍ ആഴ്ച്ചയില്‍ മൂന്ന് തവണയെങ്കിലും ഹബീച്ച വരും. വന്നാല്‍ എന്നെ വിളിക്കും. കാസര്‍കോടിന്റെ വലിയൊരു ഓട്ട് കമ്പനിയെ നഷ്ടത്തിലേക്ക് കൂപ്പുകുത്താതെ വര്‍ഷങ്ങളോളം നടത്തികൊണ്ടുപോകാനായത് ഒരു പക്ഷേ അദ്ദേഹത്തിന്റെ നേതൃപാടവം കൊണ്ടായിരുന്നു.
ഓടിട്ട വീടുകള്‍ മെല്ലെ കാലയവനികയ്ക്കുള്ളില്‍ മറയാന്‍ തുടങ്ങിയപ്പോള്‍ പിടിച്ച് നില്‍ക്കാന്‍ ഇഷ്ടിക നിര്‍മ്മാണം തുടങ്ങിയെങ്കിലും അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യവും ഉല്‍പാദന ചെലവും വര്‍ധിച്ചതോടെ പിടിച്ചു നില്‍ക്കാന്‍ ഏറേ പ്രയാസപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ക്ക് ജോലിയും അവരെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് അന്നവും നല്‍കുകയും ചെയ്തിരുന്ന തളങ്കരയിലെ വലിയ മനസിന്റെ ഉടമയായിരുന്ന കെ.എസ്.ഹബീബുല്ല എന്ന ഞങ്ങളുടെ ഹബീച്ച. ഇസ്ലാമിയ ടൈല്‍ കമ്പനി നിര്‍ത്തുകയായിരുന്നു. അവിടെ ജോലി ചെയ്തവരുടെ എല്ലാ ആനുകൂല്യങ്ങളും നല്‍കിയാണ് അതിന് അദ്ദേഹം താഴിട്ടത്. കമ്പനിയില്‍ ഒരു ദിവസമെങ്കിലും സമരം നടന്നില്ല. കൊടി ഉയര്‍ന്നില്ല. വേതനം കൃത്യമായി നല്‍കി, ബോണസും. അങ്ങനെ തൊഴിലാളികള്‍ക്ക് കിട്ടേണ്ട അര്‍ഹതപ്പെട്ടതെല്ലാം.
അദ്ദേഹത്തിന്റെ എളിമയാര്‍ന്ന ജീവിതത്തില്‍ നിന്ന് ഞങ്ങള്‍ക്കേറെ പഠിക്കാനായിട്ടുണ്ട്. ഇസ്ലാമിയ ടൈല്‍ കമ്പനിയുടെ നല്ല കാലഘട്ടത്തെ കുറിച്ച് എഴുതണമെന്ന് വല്ലാണ്ട് ആഗ്രഹിച്ചു പോയിരുന്നു ഞാന്‍. അതൊരിക്കല്‍ അദ്ദേഹത്തോട് സൂചിപ്പിച്ചപ്പോള്‍ ഏറേ സന്തോഷിച്ചു. കുറേ കാര്യങ്ങള്‍ പറഞ്ഞത് എഴുതി സൂക്ഷിച്ചു. ഒരിക്കലത് എഴുതണമെന്ന് അദ്ദേഹത്തിനേക്കാളും ഏറെ ആഗ്രഹിച്ചത് ഞാനാണ്. അതെഴുതി ഉത്തരദേശത്തില്‍ പ്രസിദ്ധീകരിച്ച ശേഷം ഒന്ന് കാണിക്കണമെന്നും. നാളുകള്‍ നീണ്ടുപോയി. അതിനിടയിലാണ് മഹാമാരി കടന്നു വന്നത്. വീണ്ടും നീണ്ടു. ഈ റമദാനിലെ ആദ്യ ദിനത്തില്‍ പള്ളികാലില്‍ വെച്ച് മുസ്തഫ കണ്ടത്തലിനെ കണ്ടപ്പോള്‍ ഞാന്‍ സൂചിപ്പിച്ചു. ഞാനും അങ്ങോട്ട് പോയിട്ടില്ല. ഇന്നത്തെ സാഹചര്യത്തില്‍ എങ്ങനെ എന്ന മറുപടിയായിരുന്നു. ഒരിക്കലാവാം. ഞങ്ങള്‍ തീരുമാനിച്ചു പിരിഞ്ഞു. പക്ഷേ ഞായറാഴ്ച്ച രാത്രി സീരിയസ് എന്ന മെസ്സേജും പിന്നാലെ എത്തിയ അവസാന യാത്രയും... പഴയ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ പോകുമ്പോള്‍ അവിടെ കാണാം, ഒരു സ്മാരകം പോലെ കമ്പനിയുടെ ഓഫീസ്.
അന്നവിടെ യന്ത്രങ്ങളുടെ മുഴക്കമുണ്ടായിരുന്നു. വലിയ പുക കുഴലില്‍ നിന്ന് പുക തുപ്പുന്നുണ്ടായിരുന്നു. ഓടുകള്‍ കയറ്റി ചീറി പായുന്ന ലോറികളുടെ ഇരമ്പമുണ്ടായിരുന്നു. ഒരുകാലത്ത് കാസര്‍കോടിന്റെ വ്യാവസായിക മുന്നേറ്റത്തിന്റെ നെടുനായകത്വം വഹിച്ചിരുന്ന കെ.എസ്. ഹബീബുല്ല ഹാജി ഓര്‍മ്മയായി.
അദ്ദേഹത്തിന്റെ മഗ്ഫിറത്തിനായി പ്രാര്‍ത്ഥിക്കുന്നു...