വിദ്യാഭ്യാസ പ്രോത്സാഹനത്തിന് കന്യാകുമാരിയിലേക്ക് കാല്‍നടയാത്ര നടത്തുന്ന ടി.പി. അസ്ലമിനും മുജീബ് റഹ്‌മാനും സി.ജെ.എച്ച്.എസ്.എസ് 94-95 10 എ ബാച്ച് സ്വീകരണം നല്‍കി

ചെമ്മനാട്: വിദ്യാഭ്യാസ പ്രോത്സാഹനത്തിന് വേണ്ടി കാസര്‍കോട്ടുനിന്ന് കന്യാകുമാരിയിലേക്ക് കാല്‍നട യാത്ര നടത്തുന്ന ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ടി.പി. അസ്ലമിനും സഹയാത്രികന്‍ മുജീബ് റഹ്‌മാനും സി.ജെ.എച്ച്.എസ്.എസ് 94-95 10 എ ബാച്ചിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കവാടത്തിന് മുന്നില്‍ നടന്ന സ്വീകരണ ചടങ്ങ് ഒ.എസ്.എ. പ്രസിഡണ്ട് മുഹമ്മദലി മുണ്ടാങ്കുലം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സാഹിത്യ വേദി വൈസ് പ്രസിഡണ്ട് സി.എല്‍ ഹമീദ് മുഖ്യാതിഥിയായിരുന്നു. മുബീന്‍ ഹൈദര്‍ […]

ചെമ്മനാട്: വിദ്യാഭ്യാസ പ്രോത്സാഹനത്തിന് വേണ്ടി കാസര്‍കോട്ടുനിന്ന് കന്യാകുമാരിയിലേക്ക് കാല്‍നട യാത്ര നടത്തുന്ന ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ടി.പി. അസ്ലമിനും സഹയാത്രികന്‍ മുജീബ് റഹ്‌മാനും സി.ജെ.എച്ച്.എസ്.എസ് 94-95 10 എ ബാച്ചിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കവാടത്തിന് മുന്നില്‍ നടന്ന സ്വീകരണ ചടങ്ങ് ഒ.എസ്.എ. പ്രസിഡണ്ട് മുഹമ്മദലി മുണ്ടാങ്കുലം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സാഹിത്യ വേദി വൈസ് പ്രസിഡണ്ട് സി.എല്‍ ഹമീദ് മുഖ്യാതിഥിയായിരുന്നു. മുബീന്‍ ഹൈദര്‍ അധ്യക്ഷത വഹിച്ചു. ഒ.എസ്.എ. ജനറല്‍ സെക്രട്ടറി ഹാഫിസ് ഷംനാട്, നിര്‍വ്വാഹക സമിതി അംഗം മുജീബ് അഹ്‌മദ്, നവാസ്, മഹമൂദ് ആഡ്‌സ്‌പോട്ട്, സാജിദ് ബാച്ചിക്ക, അഷ്റഫ് ലേസിയത്, ഷാഫി സിലോണ്‍, റിയാസ് തായല്‍, നിസാര്‍ തെരുവത്ത്, ആരിഫ് ഒറവങ്കര തുടങ്ങിയവര്‍ സംസാരിച്ചു.
21 ദിവസം നീണ്ടു നില്‍ക്കുന്ന, 650 കിലോമീറ്ററിലേറെ ദൂരമുള്ള യാത്ര അടുത്ത മാസം കന്യാകുമാരിയില്‍ സമാപിക്കും. ഒരു ദിവസം ശരാശരി 35 കിലോമീറ്റര്‍ വരെ നടക്കാനാണ് ഇരുവരുടെയും ഉദ്ദേശം. വയനാടൊഴിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും ഇരുവരും കടന്നു പോകും.
തെരുവത്തെ നജാത്ത് എഡ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടിയാണ് യാത്ര. 7 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനകം തന്നെ മൂന്ന് ലക്ഷത്തോളം രൂപ ഈയൊരു ക്യാമ്പയിനിലേക്ക് ലഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it