മോഡലുകളുടെ അപകടമരണം: കായലിലെറിഞ്ഞ ഹാര്‍ഡ് ഡിസ്‌ക് പോലീസ് തിരച്ചില്‍ തുടരുന്നതിനിടെ മീന്‍പിടുത്തക്കാരന്റെ വലയില്‍ കുടുങ്ങി; എന്താണെന്നറിയാതെ മത്സ്യത്തൊഴിലാളി കായലിലേക്ക് തന്നെ വലിച്ചെറിഞ്ഞു

കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ കായലിലെറിഞ്ഞ നമ്പര്‍ 18 ഹോട്ടലിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് പോലീസ് തിരച്ചില്‍ തുടരുന്നതിനിടെ മീന്‍പിടുത്തക്കാരന്റെ വലയില്‍ കുടുങ്ങി. എന്നാല്‍ സംഭവം എന്താണെന്നറിയാതെ മത്സ്യത്തൊഴിലാളി കായലിലേക്ക് തന്നെ വലിച്ചെറിഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ഡിവിആര്‍ ഹാര്‍ഡ് ഡിസ്‌ക് ആണ് മീന്‍പിടിത്തക്കാരന്റെ വലയില്‍ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ 10ന് ഇടക്കൊച്ചി കണ്ണങ്കാട്ട് പാലത്തിനുസമീപം കായലില്‍ വലയെറിഞ്ഞ മീന്‍പിടിത്തക്കാരനാണ് ഹാര്‍ഡ് ഡിസ്‌ക് ലഭിച്ചത്. അഗ്‌നി രക്ഷാസേനയുടെ […]

കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ കായലിലെറിഞ്ഞ നമ്പര്‍ 18 ഹോട്ടലിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് പോലീസ് തിരച്ചില്‍ തുടരുന്നതിനിടെ മീന്‍പിടുത്തക്കാരന്റെ വലയില്‍ കുടുങ്ങി. എന്നാല്‍ സംഭവം എന്താണെന്നറിയാതെ മത്സ്യത്തൊഴിലാളി കായലിലേക്ക് തന്നെ വലിച്ചെറിഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ഡിവിആര്‍ ഹാര്‍ഡ് ഡിസ്‌ക് ആണ് മീന്‍പിടിത്തക്കാരന്റെ വലയില്‍ കുടുങ്ങിയത്.

തിങ്കളാഴ്ച രാവിലെ 10ന് ഇടക്കൊച്ചി കണ്ണങ്കാട്ട് പാലത്തിനുസമീപം കായലില്‍ വലയെറിഞ്ഞ മീന്‍പിടിത്തക്കാരനാണ് ഹാര്‍ഡ് ഡിസ്‌ക് ലഭിച്ചത്. അഗ്‌നി രക്ഷാസേനയുടെ സ്‌കൂബാ ഡൈവിംഗ് ടീം പരിശോധിക്കാനെത്തും മുമ്പായിരുന്നു ഇത്. പോലീസ് അന്വേഷിക്കുന്ന ഹാര്‍ഡ് ഡിസ്‌ക്കാണ് ഇതെന്ന് തിരിച്ചറിയാനാകാതെ മീന്‍പിടിത്തക്കാരന്‍ ഡിസ്‌ക് വീണ്ടും കായലിലേക്ക് എറിഞ്ഞെന്നാണ് ലഭ്യമായ വിവരമെന്ന് അന്വേഷണ സംഘം അറിയിച്ചു.

വീണ്ടും മത്സ്യത്തൊഴിലാളികളെയും കൂട്ടി പരിശോധന നടത്താനാണ് തീരുമാനം. വല ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്താനാണ് നീക്കം. സിസിടിവിയുടെ ഡിവിആര്‍ നശിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. മോഡലുകളുടെ മരണവും ഡിവിആര്‍ നശിപ്പിച്ചതും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it