വ്യാപാരി വ്യവസായി ഏകോപന സമിതി: രാജു അപ്‌സര പ്രസി., ദേവസ്യ മേച്ചേരി ജന. സെക്ര.

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന കടുത്ത മത്സരത്തില്‍ നാല് വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാജു അപ്‌സര വിജയിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് കൂടിയായ പെരിങ്ങമല രാമചന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. മൊത്തം 444 വോട്ടില്‍ 440 എണ്ണം പോളായി. രാജു അപ്‌സരക്ക് 222ഉം രാമചന്ദ്രന്‍ പെരിങ്ങമലക്ക് 218ഉം വോട്ടുകളും ലഭിച്ചു. കുഞ്ഞാവു ഹാജി വര്‍ക്കിംഗ് പ്രസിഡണ്ടും ദേവസ്യമേച്ചേരി ജനറല്‍ സെക്രട്ടറിയും എം.കെ തോമസ് കുട്ടി ട്രഷററുമാണ്. നേരത്തെ വൈസ് പ്രസിഡണ്ടായിരുന്ന കാസര്‍കോട് ജില്ലാ […]

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന കടുത്ത മത്സരത്തില്‍ നാല് വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാജു അപ്‌സര വിജയിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് കൂടിയായ പെരിങ്ങമല രാമചന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. മൊത്തം 444 വോട്ടില്‍ 440 എണ്ണം പോളായി. രാജു അപ്‌സരക്ക് 222ഉം രാമചന്ദ്രന്‍ പെരിങ്ങമലക്ക് 218ഉം വോട്ടുകളും ലഭിച്ചു. കുഞ്ഞാവു ഹാജി വര്‍ക്കിംഗ് പ്രസിഡണ്ടും ദേവസ്യമേച്ചേരി ജനറല്‍ സെക്രട്ടറിയും എം.കെ തോമസ് കുട്ടി ട്രഷററുമാണ്. നേരത്തെ വൈസ് പ്രസിഡണ്ടായിരുന്ന കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ. അഹമദ് ഷരീഫ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറായും തിരഞ്ഞെടുക്കപ്പെട്ടു.

Related Articles
Next Story
Share it