വഴിയോര കച്ചവടം നിയന്ത്രിച്ചില്ലെങ്കില്‍ വ്യാപാരികള്‍ പ്രതിസന്ധിയിലാകും-കെ.വി.വി.ഇ.എസ്.

പാലക്കുന്ന്: കോവിഡ് കാല ഭീഷണിയില്‍ നിലനില്‍പ്പ് തന്നെ അസ്ഥിരപ്പെട്ടിരിക്കെ, കൂനിന്മേല്‍ കുരുവായി വഴിയോര കച്ചവടക്കാരുടെ ബഹുല്യം അനിയന്ത്രിതമായി വര്‍ധിച്ചു വരികയാണെന്നും ഇത് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടിക കൈകൊള്ളണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വാടക നല്‍കി കച്ചവടം തുടര്‍ന്ന് പോകാന്‍ വിഷമിക്കുമ്പോള്‍ പഴം, പച്ചക്കറി തുടങ്ങി ഉന്തുവണ്ടിയിലും വാഹനങ്ങളിലും ആര്‍ക്കും എന്തും എവിടെയും പരസ്യമായി വില്പന നടത്താന്‍ പറ്റുന്ന സാഹചര്യം സ്ഥിരം വ്യാപാരികള്‍ക്ക് ഭീഷണി വര്‍ധിപ്പിക്കുന്നുവെന്ന് യോഗം […]

പാലക്കുന്ന്: കോവിഡ് കാല ഭീഷണിയില്‍ നിലനില്‍പ്പ് തന്നെ അസ്ഥിരപ്പെട്ടിരിക്കെ, കൂനിന്മേല്‍ കുരുവായി വഴിയോര കച്ചവടക്കാരുടെ ബഹുല്യം അനിയന്ത്രിതമായി വര്‍ധിച്ചു വരികയാണെന്നും ഇത് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടിക കൈകൊള്ളണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വാടക നല്‍കി കച്ചവടം തുടര്‍ന്ന് പോകാന്‍ വിഷമിക്കുമ്പോള്‍ പഴം, പച്ചക്കറി തുടങ്ങി ഉന്തുവണ്ടിയിലും വാഹനങ്ങളിലും ആര്‍ക്കും എന്തും എവിടെയും പരസ്യമായി വില്പന നടത്താന്‍ പറ്റുന്ന സാഹചര്യം സ്ഥിരം വ്യാപാരികള്‍ക്ക് ഭീഷണി വര്‍ധിപ്പിക്കുന്നുവെന്ന് യോഗം ഉള്‍ക്കണ്ഠ രേഖപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ക്ഷേമ നിധിയില്‍ നിന്ന് ജില്ലയില്‍ രണ്ടു വര്‍ഷത്തിനകം രണ്ട് കോടി ഇരുപത് ലക്ഷം രൂപ വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസ സഹായം നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരണമടഞ്ഞ വ്യാപാരികളായ കെ.വി.പൊക്ലി, ടി.വി. ഭാസ്‌കരന്‍ എന്നിവരുടെ ആശ്രിതര്‍ക്ക് യഥാക്രമം 3,31,000 രൂപയും 50,000 രൂപയും കൈമാറി. സമീപ ഭാവിയില്‍ ഇത് അഞ്ചു ലക്ഷമായി ഉയര്‍ത്താന്‍ സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രസിഡണ്ട് ഗംഗാധരന്‍ പള്ളം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വി. ഹരിഹരസുധന്‍, മേഖല പ്രസിഡണ്ട് അശോകന്‍ പൊയ്നാച്ചി, യൂണിറ്റ് ജനറല്‍ സെക്രട്ടറി എം.എസ്. ജംഷീദ്, സെക്രട്ടറി മുരളി പള്ളം, വൈസ് പ്രസിഡണ്ട് അഷറഫ് തവക്കല്‍, ട്രഷറര്‍ കെ.ചന്ദ്രന്‍, വനിതാ വിംഗ് പ്രസിഡന്റ് റീത്ത പദ്മരാജ് എന്നിവര്‍ പ്രസംഗിച്ചു.
അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജിതിന്‍ കൃഷ്ണന്‍, ആര്‍. സ്‌നേഹ, ജി. പി.അംബാവാണി, ജി.പി. വിഷ്ണുപ്രിയ എന്നിവരെ യോഗത്തില്‍ അനുമോദിച്ചു.

Related Articles
Next Story
Share it