വ്യാപാര ഭവന്‍ റോഡ് ഉടന്‍ നന്നാക്കണം-മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: പഴയ ബസ്സ്റ്റാന്റില്‍ വ്യാപാര ഭവന്‍ റോഡ് മഴക്കാലത്തിന് മുമ്പ് തന്നെ ദയനീയ അവസ്ഥയിലായിരുന്നു. മഴക്കാലം കഴിഞ്ഞതോടെ പൊട്ടി പൊളിഞ്ഞ് തകര്‍ന്ന് കിടക്കുകയാണ്. മലിനജലം ഒഴുകുന്ന തോടിന്് മുകളിലാണ് കോണ്‍ക്രീറ്റ് ചെയ്ത റോഡ് തകര്‍ന്ന് കിടക്കുന്നത്. നിരവധി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള റോഡില്‍ കൂടി ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നതും തിരിച്ച് വരുന്നതും. കൂടാതെ അവിടെ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്‌ഫോമറിനടുത്തായി വലിയൊരു ഗര്‍ത്തവും രൂപപ്പെട്ടിരിക്കുകയാണ്. ആ കുഴിയിലേക്ക് ലോഡ് കയറ്റി വന്ന ലോറി വീഴുകയും […]

കാസര്‍കോട്: പഴയ ബസ്സ്റ്റാന്റില്‍ വ്യാപാര ഭവന്‍ റോഡ് മഴക്കാലത്തിന് മുമ്പ് തന്നെ ദയനീയ അവസ്ഥയിലായിരുന്നു. മഴക്കാലം കഴിഞ്ഞതോടെ പൊട്ടി പൊളിഞ്ഞ് തകര്‍ന്ന് കിടക്കുകയാണ്. മലിനജലം ഒഴുകുന്ന തോടിന്് മുകളിലാണ് കോണ്‍ക്രീറ്റ് ചെയ്ത റോഡ് തകര്‍ന്ന് കിടക്കുന്നത്. നിരവധി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള റോഡില്‍ കൂടി ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നതും തിരിച്ച് വരുന്നതും. കൂടാതെ അവിടെ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്‌ഫോമറിനടുത്തായി വലിയൊരു ഗര്‍ത്തവും രൂപപ്പെട്ടിരിക്കുകയാണ്. ആ കുഴിയിലേക്ക് ലോഡ് കയറ്റി വന്ന ലോറി വീഴുകയും തൊട്ടടുത്തുള്ള ട്രാന്‍സ്‌ഫോമറില്‍ തട്ടാതെ രക്ഷപ്പെട്ടത് കൊണ്ട് വലിയൊരു ദുരന്തം ഒഴിവായി കിട്ടിയതും ഈ അടുത്ത കാലത്താണ്. വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ അടിയന്തിര പ്രാധാന്യത്തോടെ മുന്തിയ പരിഗണന നല്‍കി റോഡിന്റെ അറ്റകുറ്റ പണി പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.

Related Articles
Next Story
Share it