പ്രതിഷേധമുയര്‍ന്നതോടെ കെ.ആര് ജയാനന്ദയെ മാറ്റി; മഞ്ചേശ്വരത്ത് വി.വി രമേശന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും
കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സി.പി.എമ്മില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്മാന് വി.വി. രമേശന് മഞ്ചേശ്വരത്ത് സി.പി.എം.സ്ഥാനാര്‍ത്ഥിയാവും. വ്യാഴാഴ്ച ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന് മാസ്റ്ററുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തര്‍ക്കം ഒത്തു തീര്പ്പിലെത്തിയത്. മഞ്ചേശ്വരത്ത് കെ.ആര്.ജയാനന്ദയെയായിരുന്നു സി.പി.എം. സ്ഥാനാര്‍ത്ഥിയായി ആദ്യം കണ്ടെത്തിയിരുന്നത്. എന്നാല്‍ ജയാനന്ദയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തി. ഉപ്പളയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ഒരു വിഭാഗം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതേ […]

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സി.പി.എമ്മില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്മാന് വി.വി. രമേശന് മഞ്ചേശ്വരത്ത് സി.പി.എം.സ്ഥാനാര്‍ത്ഥിയാവും. വ്യാഴാഴ്ച ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന് മാസ്റ്ററുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തര്‍ക്കം ഒത്തു തീര്പ്പിലെത്തിയത്. മഞ്ചേശ്വരത്ത് കെ.ആര്.ജയാനന്ദയെയായിരുന്നു സി.പി.എം. സ്ഥാനാര്‍ത്ഥിയായി ആദ്യം കണ്ടെത്തിയിരുന്നത്. എന്നാല്‍ ജയാനന്ദയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തി. ഉപ്പളയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ഒരു വിഭാഗം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നുവെങ്കിലും തര്‍ക്കം പരിഹരിക്കാന്‍ ആയില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ മണ്ഡലം കമ്മിറ്റി ചേര്‍ന്ന് വിഷയം വീണ്ടും ചര്‍ച്ച ചെയ്യുകയായിരുന്നു. ഒരു പരിഹാര ഫോര്‍മുല എന്ന നിലയില്‍ വി.വി. രമേശന്റെ പേര് നിര്‍ദ്ദേശിക്കുകയും അത് അംഗീകരിക്കുകയുമായിരുന്നു.