വി.ആര്‍. സദാനന്ദന്‍ അന്തരിച്ചു

കാസര്‍കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.ആര്‍. സദാനന്ദന്‍ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ബുധനാഴ്ച കളനാട്ടെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.എറണാകുളം കൊഴുപ്പള്ളി സ്വദേശിയായ വി.ആര്‍. സദാനന്ദന്‍ 1977ല്‍ ആണ് ആദ്യമായി കാസര്‍കോട്ടെത്തിയത്. അന്ന് ചെമ്പിരിക്ക യു.പി. സ്‌കൂളില്‍ അധ്യാപകനായി നിയമനം ലഭിച്ചിരുന്നു. പിന്നീട് കാസര്‍കോട്ടെ വിവിധ സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. കളനാട് ന്യൂ ജി.എല്‍.പി. സ്‌കൂളില്‍ പ്രാധാനാധ്യാപകനായാണ് […]

കാസര്‍കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.ആര്‍. സദാനന്ദന്‍ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ബുധനാഴ്ച കളനാട്ടെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
എറണാകുളം കൊഴുപ്പള്ളി സ്വദേശിയായ വി.ആര്‍. സദാനന്ദന്‍ 1977ല്‍ ആണ് ആദ്യമായി കാസര്‍കോട്ടെത്തിയത്. അന്ന് ചെമ്പിരിക്ക യു.പി. സ്‌കൂളില്‍ അധ്യാപകനായി നിയമനം ലഭിച്ചിരുന്നു. പിന്നീട് കാസര്‍കോട്ടെ വിവിധ സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. കളനാട് ന്യൂ ജി.എല്‍.പി. സ്‌കൂളില്‍ പ്രാധാനാധ്യാപകനായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.
അനന്തരം, വാതായനം, ആത്മരേഖ, അക്ഷരകേളി, സാലുമരദ തിമ്മക്കര, കോട്‌സ് ആന്റ് പ്രോസ് തുടങ്ങിയ കൃതികളുടെ കര്‍ത്താവ് കൂടിയാണ്. കെ.എസ്.ടി.എ., പുരോഗമനകലാസാഹിത്യസംഘം തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയും പ്രവര്‍ത്തകനുമായിരുന്നു. സി.പി.എം. കളനാട് ലോക്കല്‍ കമ്മിറ്റി അംഗമായും കര്‍ഷകസംഘം കളനാട് വില്ലേജ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട്ടെ കലാ-സാഹിത്യ-സാംസ്‌ക്കാരിക പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു വി.ആര്‍ സദാനന്ദന്‍. അധ്യാപകവൃത്തിക്കൊപ്പം എഴുത്തും സാംസ്‌ക്കാരിക പ്രവര്‍ത്തനവും ഒരുമിച്ചുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കളനാട്ടെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകളാണെത്തിയത്. പിന്നീട് സ്വദേശമായ എറണാകുളത്തേക്ക് കൊണ്ടുപോയി.
ഭാര്യ: എ. പുഷ്പലത. മക്കള്‍: ഗായത്രി എസ്., ഹരിപ്രശാഗ് എസ്. മരുമക്കള്‍: ക്രമേഷ് പി. നായക്ക്, ഗായത്രി ആര്‍. പ്രഭു. സഹോദരങ്ങള്‍: സരോജ, മാധവ നായക്ക്, ദാമോദരനായക്ക്, ഗോപിനാഥ്, പരേതരായ രോഹിണി, സുശീല.

Related Articles
Next Story
Share it