കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തുടങ്ങി
ന്യൂഡല്‍ഹി: 22 വര്‍ഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് ഒരു കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കര്‍ണാടകയില്‍ നിന്നുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേരളത്തില്‍ നിന്നുള്ള ശശി തരൂരുമാണ് സ്ഥാനാര്‍ത്ഥികള്‍. ഇന്ന് രാവിലെ പത്തുമണിക്ക് തന്നെ എ.ഐ.സി.സി ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ആസ്ഥാനങ്ങളിലും വോട്ടെടുപ്പ് തുടങ്ങി. എ.ഐ.സി.സി ആസ്ഥാനത്ത് പി. ചിദംബരമാണ് ആദ്യ വോട്ട് ചെയ്തത്. ജയറാം രമേശാണ് രണ്ടാം വോട്ട് ചെയ്തത്. സോണിയാ ഗാന്ധിയടക്കമുള്ളവര്‍ പതിനൊന്നു മണിയോടെ എത്തി വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ കെ.പി.സി.സി […]

ന്യൂഡല്‍ഹി: 22 വര്‍ഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് ഒരു കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കര്‍ണാടകയില്‍ നിന്നുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേരളത്തില്‍ നിന്നുള്ള ശശി തരൂരുമാണ് സ്ഥാനാര്‍ത്ഥികള്‍. ഇന്ന് രാവിലെ പത്തുമണിക്ക് തന്നെ എ.ഐ.സി.സി ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ആസ്ഥാനങ്ങളിലും വോട്ടെടുപ്പ് തുടങ്ങി. എ.ഐ.സി.സി ആസ്ഥാനത്ത് പി. ചിദംബരമാണ് ആദ്യ വോട്ട് ചെയ്തത്. ജയറാം രമേശാണ് രണ്ടാം വോട്ട് ചെയ്തത്. സോണിയാ ഗാന്ധിയടക്കമുള്ളവര്‍ പതിനൊന്നു മണിയോടെ എത്തി വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ തുടങ്ങിയവര്‍ വോട്ടു ചെയ്യാനെത്തി. ശശി തരൂര്‍ തിരുവനന്തപുരത്ത് വോട്ടു ചെയ്തു. സ്ഥാനാര്‍ത്ഥികളില്‍ ആരു ജയിച്ചാലും ദക്ഷിണേന്ത്യയില്‍ നിന്നാണ് കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റുണ്ടാകുക. 9308 പ്രതിനിധികളാണ് കോണ്‍ഗ്രസ് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുന്നത്. വൈകിട്ട് 4 മണി വരെയാണ് വോട്ടെടുപ്പ്. രാജ്യത്താകെയായി 65 പോളിങ് ബൂത്തുകളാണുള്ളത്. ഡല്‍ഹിയിലെയും വിവിധ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് ആസ്ഥാനങ്ങളിലാണ് പോളിങ് ബൂത്തുകള്‍. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കര്‍ണാടകയില്‍ ഒരു പ്രത്യേക ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. മുന്‍ പ്രസിഡണ്ട് രാഹുല്‍ഗാന്ധി ഈ ബൂത്തിലാണ് വോട്ടു ചെയ്യുക. പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകത്തിലാണ് വോട്ടു ചെയ്യുക.