വോട്ടിംഗ് കരാറല്ല, ജനങ്ങള്‍ നല്‍കുന്ന അസൈന്‍മെന്റ് ആണ്; ജയിപ്പിച്ച് വിട്ട ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്; ചര്‍ച്ചയായി മമ്മൂട്ടിയുടെ വണ്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം ചൂടുപിടിച്ച സാഹചര്യത്തില്‍ തീയറ്ററിലെത്തിയ മമ്മൂട്ടി ചിത്രം വണ്‍ ചര്‍ച്ചയാകുന്നു. ജയിപ്പിച്ച് വിട്ട ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനും ജനങ്ങള്‍ക്ക് അവകാശം നല്‍കുന്നതിനെ കുറിച്ച് ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ടുള്ള തന്റെ അഭിപ്രായം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് വാട്ടിംഗ് ഒരു കരാറല്ലെന്നും, ജനങ്ങള്‍ നല്‍കുന്ന അസൈന്‍മെന്റാണെന്നും സംവിധായകന്‍ ജീത്തു ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. നിങ്ങള്‍ നിയോഗിച്ചവരെ തിരിച്ചുവിളിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടെന്നും […]

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം ചൂടുപിടിച്ച സാഹചര്യത്തില്‍ തീയറ്ററിലെത്തിയ മമ്മൂട്ടി ചിത്രം വണ്‍ ചര്‍ച്ചയാകുന്നു. ജയിപ്പിച്ച് വിട്ട ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനും ജനങ്ങള്‍ക്ക് അവകാശം നല്‍കുന്നതിനെ കുറിച്ച് ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

ഇതുമായി ബന്ധപ്പെട്ടുള്ള തന്റെ അഭിപ്രായം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് വാട്ടിംഗ് ഒരു കരാറല്ലെന്നും, ജനങ്ങള്‍ നല്‍കുന്ന അസൈന്‍മെന്റാണെന്നും സംവിധായകന്‍ ജീത്തു ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. നിങ്ങള്‍ നിയോഗിച്ചവരെ തിരിച്ചുവിളിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കുറിച്ചു.

വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ. ജോജു ജോര്‍ജ്, സിദ്ധീഖ്, മുരളി ഗോപി, സുദേവ് നായര്‍, ജഗദീഷ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Related Articles
Next Story
Share it