ബിരിയാണി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും; ഹോട്ടലിനെതിരെ നടപടി

ചെര്‍ക്കള: ഹോട്ടലില്‍ നിന്ന് കോഴിബിരിയാണി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും തലകറക്കവും അനുഭവപ്പെട്ടു. അഞ്ച് വിദ്യാര്‍ഥികള്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. ദേശീയപാതയില്‍ ചെങ്കള പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന എവറസ്റ്റ് ഫാമിലി റസ്റ്റോറന്റില്‍ നിന്ന് കോഴിബിരിയാണി കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.30 മണിയോടെ ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പത്താംതരത്തില്‍ പഠിക്കുന്ന 20 കുട്ടികളാണ് ഈ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ചത്. ഭക്ഷണം കഴിച്ച് സ്‌കൂളിലെത്തിയ അഞ്ച് കുട്ടികള്‍ക്ക് അല്‍പ്പസമയത്തിന് ശേഷം […]

ചെര്‍ക്കള: ഹോട്ടലില്‍ നിന്ന് കോഴിബിരിയാണി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും തലകറക്കവും അനുഭവപ്പെട്ടു. അഞ്ച് വിദ്യാര്‍ഥികള്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. ദേശീയപാതയില്‍ ചെങ്കള പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന എവറസ്റ്റ് ഫാമിലി റസ്റ്റോറന്റില്‍ നിന്ന് കോഴിബിരിയാണി കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.30 മണിയോടെ ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പത്താംതരത്തില്‍ പഠിക്കുന്ന 20 കുട്ടികളാണ് ഈ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ചത്. ഭക്ഷണം കഴിച്ച് സ്‌കൂളിലെത്തിയ അഞ്ച് കുട്ടികള്‍ക്ക് അല്‍പ്പസമയത്തിന് ശേഷം കലശലായ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. വിദ്യാര്‍ഥികളായ ബി.എ അനസ്, മുഹമ്മദ് ഫുആദ് ഇബ്രാഹിം, കെ.എച്ച് ഗാഹിദ് അബ്ദുല്ല, സാലിത്ത് അഹമ്മദ്, സമീര്‍ എന്നിവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. കോഴിബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയിരുന്നതായി കുട്ടികള്‍ അധ്യാപകരോട് വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് സ്‌കൂള്‍ പ്രഥാമാധ്യാപകന്‍ എം.എം അബ്ദുള്‍ഖാദര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഇറച്ചി കണ്ടെത്തി. പിടിച്ചെടുത്ത പഴകിയ ഇറച്ചിയും ബിരിയാണിയും പരിശോധനക്കായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കീഴിലുള്ള കോഴിക്കോട്ടെ ലാബിലേക്ക് അയച്ചു. ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെവിന്‍ വാട്സണ്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ദേവീദാക്ഷന്‍, ജീവനക്കാരായ ആശാമോള്‍, സബീന, സജന തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. ഹോട്ടല്‍ അടച്ചിടാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.

Related Articles
Next Story
Share it