'നൈതികതയുടെ ശബ്ദം': ഗള്‍ഫ് എഡിഷന്‍ പ്രകാശനം ചെയ്തു

ദുബായ്: ദീര്‍ഘ കാലം ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കീഴൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ആജീവനാന്ത പ്രസിഡണ്ട്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ അലങ്കരിച്ച് പൊതു രംഗത്ത് നിറ സാന്നിധ്യമായിരുന്ന കല്ലട്ര അബ്ബാസ് ഹാജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വെക്കുന്ന സ്മരണിക 'നൈതികതയുടെ ശബ്ദം' ഗള്‍ഫ് എഡിഷന്‍ പ്രകാശനം ചെയ്തു. ഒറവങ്കര മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസിദ്ധീകരിച്ച സ്മരണികയുടെ നാട്ടിലെ പ്രകാശനം മലപ്പുറത്ത് […]

ദുബായ്: ദീര്‍ഘ കാലം ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കീഴൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ആജീവനാന്ത പ്രസിഡണ്ട്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ അലങ്കരിച്ച് പൊതു രംഗത്ത് നിറ സാന്നിധ്യമായിരുന്ന കല്ലട്ര അബ്ബാസ് ഹാജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വെക്കുന്ന സ്മരണിക 'നൈതികതയുടെ ശബ്ദം' ഗള്‍ഫ് എഡിഷന്‍ പ്രകാശനം ചെയ്തു. ഒറവങ്കര മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസിദ്ധീകരിച്ച സ്മരണികയുടെ നാട്ടിലെ പ്രകാശനം മലപ്പുറത്ത് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചിരുന്നു. ഗള്‍ഫ് എഡിഷന്‍ അല്‍ തുറയ്യ റസിഡെന്‍സിയിലെ ബൈത്തുല്‍ മരബയലില്‍ വെച്ച് നടന്ന ചടങ്ങില്‍ യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഹിറ്റ് എഫ്.എം റേഡിയോ ന്യുസ് ഹെഡ് ഷാബു കിളിത്തട്ടിലിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. എം.വൈ.എല്‍ ഒരവങ്കര യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് റിയാസ് അപ്സര അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര, ഹനീഫ് മരബയല്‍, റാഫി പള്ളിപ്പുറം, അമീര്‍ കല്ലട്ര, റഹ്‌മാന്‍ കൈനോത്ത്, ഖാദര്‍ വള്ളിയോട്, അബ്ദുള്ള ഗുരുക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it