കാസര്‍കോട്: വോയിസ് ഓഫ് അണങ്കൂരിന്റെ നേതൃത്വത്തില്‍ തസബിഹ്-2021 എന്ന പേരില്‍ അണങ്കൂര്‍ ബദര്‍ ജുമാ മസ്ജിദ് മഹല്‍ പരിധിയിലെ 45ല്‍ പരം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.
ബഷീര്‍ ഉസ്താദ് പ്രാര്‍ത്ഥന നടത്തി. ജലീല്‍ തുരുത്തി സ്വാഗതം പറഞ്ഞു. ഖാദര്‍ അണങ്കൂര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് സത്താര്‍ ഹാജി സെക്രട്ടറി മുനീര്‍ ഹാജിക്ക് നല്കി ഉദ്ഘാടനം ചെയ്തു.
കബീര്‍ പള്ളിക്കാല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഷാനു അണങ്കൂര്‍, കുഞ്ഞാമു അറഫ റോഡ്, അസീസ് ഗോള്‍ഡ്, ആസിഫ് അലി അണങ്കൂര്‍, സുജാഉദ്ദീന് അണങ്കൂര്‍, ഖാലിദ് ചീഫ്, ജമാല്‍ അണങ്കൂര്‍, നദീം അണങ്കൂര്‍, ഷബീബ് അണങ്കൂര്‍, സിനാന് അണങ്കൂര്‍ എന്നിവര്‍ പങ്കെടുത്തു.