നിരക്ക് കൂട്ടിയ വോഡഫോണ്‍ ഐഡിയക്ക് തിരിച്ചടി; 2 കോടിയിലേറെ വരിക്കാര്‍ പോര്‍ട്ട് ചെയ്ത് പോയി; കമ്പനിക്ക് വന്‍ സാമ്പത്തിക നഷ്ടം

ന്യൂഡെല്‍ഹി: നിരക്ക് കൂട്ടിയ വോഡഫോണ്‍ ഐഡിയക്ക് തിരിച്ചടി. രണ്ട് കോടിയിലേറെ വരിക്കാര്‍ പോര്‍ട്ട് ചെയ്ത് മറ്റു സിമ്മുകളിലേക്ക് മാറി. ഇതോടെ വന്‍ സാമ്പത്തിക നഷ്ടമാണ് ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളില്‍ ഒന്നായ വോഡഫോണ്‍ ഐഡിയ നേരിട്ടിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം വോഡഫോണ്‍ ഐഡിയയുടെ ഏകീകൃത നഷ്ടം 7,230.9 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 4,532.1 കോടി രൂപയായിരുന്നു. തുടര്‍ച്ചയായി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടും ലാഭത്തിലെത്താന്‍ കമ്പനിക്ക് സാധിക്കുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിരക്കുകള്‍ […]

ന്യൂഡെല്‍ഹി: നിരക്ക് കൂട്ടിയ വോഡഫോണ്‍ ഐഡിയക്ക് തിരിച്ചടി. രണ്ട് കോടിയിലേറെ വരിക്കാര്‍ പോര്‍ട്ട് ചെയ്ത് മറ്റു സിമ്മുകളിലേക്ക് മാറി. ഇതോടെ വന്‍ സാമ്പത്തിക നഷ്ടമാണ് ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളില്‍ ഒന്നായ വോഡഫോണ്‍ ഐഡിയ നേരിട്ടിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം വോഡഫോണ്‍ ഐഡിയയുടെ ഏകീകൃത നഷ്ടം 7,230.9 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 4,532.1 കോടി രൂപയായിരുന്നു.

തുടര്‍ച്ചയായി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടും ലാഭത്തിലെത്താന്‍ കമ്പനിക്ക് സാധിക്കുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന്റെ ഫലമായി നിരവധി വരിക്കാര്‍ വിട്ടുപോകുന്നതും കമ്പനിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. താരിഫ് ഉയര്‍ത്തിയതിനാല്‍ ഉപഭോക്താക്കളുടെ എണ്ണം 26.98 കോടിയില്‍ നിന്ന് 24.72 കോടിയായി കുറഞ്ഞു. കണക്കനുസരിച്ച് ഏകദേശം രണ്ട് കോടിയിലേറെ വരിക്കാരാണ് വിട്ടു പോയത്. പാട്ട ബാധ്യതകള്‍ ഒഴികെയുള്ള കമ്പനിയുടെ മൊത്തം കടം കഴിഞ്ഞ ഡിസംബര്‍ 31ലെ കണക്കനുസരിച്ച് 1,98,980 കോടി രൂപയാണ്.

മൂന്നാം പാദത്തിലെ കമ്പനിയുടെ ഏകീകൃത വരുമാനം 10.8 ശതമാനം ഇടിഞ്ഞ് 9,717.3 കോടി രൂപയായി. മുന്‍ വര്‍ഷം 10,894.1 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 2021 നവംബറോടെ വോഡഫോണ്‍ ഐഡിയയുടെ അണ്‍ലിമിറ്റഡ് പ്ലാനുകളും കോംബോ വൗച്ചറുകളും ഉള്‍പ്പടെ എല്ലാ പ്രീപെയ്ഡ് താരിഫുകളും വര്‍ധിപ്പിച്ചിരുന്നു. അടിസ്ഥാന പ്രീപെയ്ഡ് പ്ലാന്‍ നിരക്ക് 99 രൂപയായി ഉയര്‍ത്തുകയും ചെയ്തു. കൂടാതെ വലിയ ചില പ്ലാനുകളില്‍ മാത്രം എസ്.എം.എസ് ലഭ്യമാക്കിയും ഉപഭോക്താക്കളെ ദ്രോഹിക്കുന്ന നടപടിയായിരുന്നു കമ്പനി കൈകൊണ്ടത്. ഇതോടെ ഡാറ്റ പ്ലാനുകള്‍ക്കായി മറ്റു സിം ഉപയോഗിക്കുന്നവര്‍ക്ക് ബാങ്കുകളില്‍ നിന്നുള്ള ഓ.ടി.പി സേവനങ്ങളടക്കം തടസപ്പെടുന്ന നിലയിലായതോടെയാണ് നിരവധി പേര്‍ വി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായത്.

Related Articles
Next Story
Share it