പുനസംഘടനയില്‍ കടുത്ത അതൃപ്തിയുമായി വി.എം. സുധീരന്‍; കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അനുനയവുമായി വീട്ടിലെത്തി

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനയില്‍ കടുത്ത അതൃപ്തിയുമായി വി.എം. സുധീരന്‍. അതൃപ്തി സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കുകയും ചെയ്തതോടെ അനുനയ നീക്കവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മുന്‍ പ്രസിഡന്റിന്റെ വീട്ടിലെത്തി. പുനഃസംഘടനയെ കുറിച്ച് തന്നോട് ആരും ചര്‍ച്ച ചെയ്തില്ലെന്ന സുധീരന്‍ പ്രതികരിച്ചു. അധ്യക്ഷ പട്ടികയില്‍ സുധീരന്‍ വിയോജിപ്പ് അറിയിച്ചു. അഭിപ്രായങ്ങള്‍ കേട്ടില്ലെന്നും ചര്‍ച്ചയില്‍ നിന്നുള്‍പ്പെടെ ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം എല്ലാ അഭിപ്രായങ്ങളും കേട്ടാകും പുനഃസംഘടനയെന്ന് സുധാകരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ […]

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനയില്‍ കടുത്ത അതൃപ്തിയുമായി വി.എം. സുധീരന്‍. അതൃപ്തി സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കുകയും ചെയ്തതോടെ അനുനയ നീക്കവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മുന്‍ പ്രസിഡന്റിന്റെ വീട്ടിലെത്തി. പുനഃസംഘടനയെ കുറിച്ച് തന്നോട് ആരും ചര്‍ച്ച ചെയ്തില്ലെന്ന സുധീരന്‍ പ്രതികരിച്ചു. അധ്യക്ഷ പട്ടികയില്‍ സുധീരന്‍ വിയോജിപ്പ് അറിയിച്ചു. അഭിപ്രായങ്ങള്‍ കേട്ടില്ലെന്നും ചര്‍ച്ചയില്‍ നിന്നുള്‍പ്പെടെ ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം എല്ലാ അഭിപ്രായങ്ങളും കേട്ടാകും പുനഃസംഘടനയെന്ന് സുധാകരന്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ കണ്ടെന്നും പട്ടിക തയാറാക്കുന്ന ഒരു ഘട്ടത്തിലും ആരും തന്നോട് ആശയവിനിമയം നടത്തിയില്ലെന്നുമാണ് സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേര്‍ന്ന നേതൃയോഗത്തില്‍ നിന്ന് താനുള്‍പ്പെടെ മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരില്‍ പലരും ഒഴിവാക്കപ്പെടുകയും ചെയ്‌തെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it