വിഴിഞ്ഞം തുറമുഖം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍. പദ്ധതിയുടെ 60 ശതമാനത്തോളം പണി പൂര്‍ത്തിയായി. വിഴിഞ്ഞം അന്താരാഷട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസങ്ങളുണ്ട്. ഇത് പരിഹരിക്കാനുള്ള സംവിധാനങ്ങളായി. നാളെ തലസ്ഥാനത്ത് ഇത് സംബന്ധിച്ച യോഗം നടക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു. ബേപ്പൂര്‍, കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് തുറമുഖങ്ങള്‍ വികസിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കും. കുറച്ചൂകൂടി സ്ഥലം അക്വയര്‍ ചെയ്താല്‍ അഴീക്കോട് തുറമുഖം വന്‍കിട തുറമുഖമാക്കി മാറ്റാം. ഇതിനായി ഫണ്ട് […]

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍. പദ്ധതിയുടെ 60 ശതമാനത്തോളം പണി പൂര്‍ത്തിയായി. വിഴിഞ്ഞം അന്താരാഷട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസങ്ങളുണ്ട്. ഇത് പരിഹരിക്കാനുള്ള സംവിധാനങ്ങളായി. നാളെ തലസ്ഥാനത്ത് ഇത് സംബന്ധിച്ച യോഗം നടക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

ബേപ്പൂര്‍, കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് തുറമുഖങ്ങള്‍ വികസിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കും. കുറച്ചൂകൂടി സ്ഥലം അക്വയര്‍ ചെയ്താല്‍ അഴീക്കോട് തുറമുഖം വന്‍കിട തുറമുഖമാക്കി മാറ്റാം. ഇതിനായി ഫണ്ട് കണ്ടെത്തണം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ വികസനത്തിന് അഴീക്കോട് തുറമുഖ വിപുലീകരണം സഹായിക്കും. ബേപ്പൂര്‍ തുറമുഖം വികസിപ്പിച്ചാല്‍ വലിയ ചരക്കുകള്‍ കൊച്ചിയിലിറക്കി റോഡ് മാര്‍ഗം കൊണ്ടുവരുന്നതിന് പകരം ജലമാര്‍ഗം ബേപ്പൂരില്‍ തന്നെ ഇറക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it