വിസ്മയയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; കൊലപാതകമാണെന്ന വാദത്തില്‍ ഉറച്ച് പിതാവ്

കൊല്ലം: സ്ത്രീധനത്തിന്റെ പേരിലുണ്ടായ ഗാര്‍ഹിക പീീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. വിസ്മയയുടേത് തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങളാണ് കണ്ടെത്തിയതെന്ന് കൊല്ലം റൂറല്‍ എസ്.പി കെ.ബി രവി പറഞ്ഞു. അസ്വാഭാവിക മരണത്തിന്റെ സാധ്യതയുള്‍പ്പെടെ വിശദമായി അന്വേഷിക്കുമെന്നും ഡോക്ടറുമായി സംസാരിച്ച് വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിസ്മയയുടേത് കൊലപാതകമാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പിതാവ്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളൊന്നും […]

കൊല്ലം: സ്ത്രീധനത്തിന്റെ പേരിലുണ്ടായ ഗാര്‍ഹിക പീീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. വിസ്മയയുടേത് തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങളാണ് കണ്ടെത്തിയതെന്ന് കൊല്ലം റൂറല്‍ എസ്.പി കെ.ബി രവി പറഞ്ഞു. അസ്വാഭാവിക മരണത്തിന്റെ സാധ്യതയുള്‍പ്പെടെ വിശദമായി അന്വേഷിക്കുമെന്നും ഡോക്ടറുമായി സംസാരിച്ച് വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിസ്മയയുടേത് കൊലപാതകമാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പിതാവ്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ലെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പറയുന്നു. വിസ്മയയുടെ ബന്ധുക്കള്‍ എത്തുമ്പോഴേക്കും മൃതദേഹം മാറ്റിയിരുന്നുവെന്നും കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

അതിനിടെ കേസ് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഐജി ബുധനാഴ്ച കൊല്ലത്തെത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിസ്മയയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും മരിച്ച ദിവസം രാത്രി മര്‍ദിച്ചിരുന്നുവെന്നും കിരണ്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it