വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. കിരണിനെ തിങ്കളാഴ്ച തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ചൊവ്വാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിസ്മയയെ കിരണ്‍ നിരന്തരം ക്രൂരമര്‍ദനത്തിനിരയാക്കിയതായി വിസ്മയ ബന്ധുക്കളോട് പറഞ്ഞ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. കിരണ്‍കുമാറിനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. സസ്‌പെന്‍ഷന്‍ ഉള്‍പ്പടെ വകുപ്പ് തല […]

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. കിരണിനെ തിങ്കളാഴ്ച തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ചൊവ്വാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വിസ്മയയെ കിരണ്‍ നിരന്തരം ക്രൂരമര്‍ദനത്തിനിരയാക്കിയതായി വിസ്മയ ബന്ധുക്കളോട് പറഞ്ഞ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. കിരണ്‍കുമാറിനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. സസ്‌പെന്‍ഷന്‍ ഉള്‍പ്പടെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി ഉറപ്പും നല്‍കിയിരുന്നു.

അതിനിടെ ശൂരനാട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ കിരണിനെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും. കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് എ.എസ്.പി ബിജിമോന്‍ പറഞ്ഞു. ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

Related Articles
Next Story
Share it