വിസ്മയയുടെ മരണം; കിരണ്‍കുമാറിനെ വിസമയ പഠിച്ചിരുന്ന കോളജിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി

കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ വിസമയ പഠിച്ചിരുന്ന പന്തളം മന്നം ആയുര്‍വേദ മെഡിക്കല്‍ കോളജിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കിരണിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കോളേജ് പരിസരത്ത് വെച്ചും കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നുവെന്ന് അമ്മ മൊഴി നല്‍കിയിരുന്നു. അതേസമയം വിസ്മയയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് സമ്മതിച്ചെങ്കിലും ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് കിരണ്‍. വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളയുകയായിരുന്നുവെന്നാണ് കിരണ്‍ പറയുന്നത്. അതേസമയം […]

കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ വിസമയ പഠിച്ചിരുന്ന പന്തളം മന്നം ആയുര്‍വേദ മെഡിക്കല്‍ കോളജിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കിരണിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കോളേജ് പരിസരത്ത് വെച്ചും കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നുവെന്ന് അമ്മ മൊഴി നല്‍കിയിരുന്നു.

അതേസമയം വിസ്മയയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് സമ്മതിച്ചെങ്കിലും ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് കിരണ്‍. വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളയുകയായിരുന്നുവെന്നാണ് കിരണ്‍ പറയുന്നത്. അതേസമയം ഏറെ നേരം വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും ടവ്വലുമായി പെണ്‍കുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരണ്‍ മറുപടി നല്‍കിയില്ല.

കൊല്ലത്ത് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയയെ നിരന്തരം ക്രൂരമായി മര്‍ദിച്ചിരുന്നതായി വെളിപ്പെടുത്തുന്ന വിസ്മയയുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു.

Related Articles
Next Story
Share it