കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ചോദ്യം വീണ്ടും ചെയ്യല്‍ ആവശ്യമാണന്ന പ്രോസിക്യൂഷന് വാദം കോടതി അംഗികരിച്ചു. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിക്കും.
സ്ത്രീധന പീഡനത്തിനാണ് കിരണിനെതിരെ കേസെടുത്തിട്ടുള്ളത്. കേസില്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്. ജൂണ്‍ 21നാണ് വിസ്മയയെ കിരണിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന് പേരില്‍ വിസ്മയ ഭര്‍തൃഗൃഹത്തില്‍ കൊടിയ മര്‍ദനം നേരിട്ടിരുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.
കേസില്‍ കീഴ്കോടതിയില്‍ നിന്ന് നേരത്തെ ജാമ്യം ലഭിച്ചിരുന്നില്ല. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് നേരത്തെ കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്.