കാര്‍ഷിക രംഗത്ത് മാതൃക സൃഷ്ടിച്ച് പെരിങ്ങാനത്തെ വിസ്മയ കരുണാകരന്‍

പള്ളത്തിങ്കാല്‍: സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിടത്തിലേക്ക് എന്ന സന്ദേശത്തിന്റെ ഭാഗമായി പാട്ടത്തിനെടുത്ത ഒരേക്കര്‍ തരിശു ഭൂമിയില്‍ കരനെല്‍ കൃഷിക്കായി വിത്തിറക്കി ശ്രദ്ധേയനാകുകയാണ് പെരിങ്ങാന'ത്തെ വിസ്മയ കരുണാകരന്‍. കൃഷിയില്‍ നിന്ന് കിട്ടുന്ന നെല്ല് അരിയാക്കിയെടുത്ത് കുണ്ടംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ബഡ്സ് സ്‌ക്കൂളിലെ കുട്ടികള്‍ക്ക് പുത്തരി നല്‍കനാണ് കരുണാകരന്റെ തീരുമാനം. നെല്‍കൃഷിക്ക് പുറമേ നേന്ത്രവാഴ, പച്ചക്കറി, വിവിധയിനം പുല്‍കൃഷി, പശുവളര്‍ത്തല്‍, ആട് വളര്‍ത്തല്‍, കോഴിഫാം തുടങ്ങിയ വ്യത്യസ്തമായ കൃഷിരീതികളും കരുണാകരന്‍ നടത്തി വരുന്നുണ്ട്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കരുണാകരന്‍ പങ്കാളിയാണ്. […]

പള്ളത്തിങ്കാല്‍: സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിടത്തിലേക്ക് എന്ന സന്ദേശത്തിന്റെ ഭാഗമായി പാട്ടത്തിനെടുത്ത ഒരേക്കര്‍ തരിശു ഭൂമിയില്‍ കരനെല്‍ കൃഷിക്കായി വിത്തിറക്കി ശ്രദ്ധേയനാകുകയാണ് പെരിങ്ങാന'ത്തെ വിസ്മയ കരുണാകരന്‍.
കൃഷിയില്‍ നിന്ന് കിട്ടുന്ന നെല്ല് അരിയാക്കിയെടുത്ത് കുണ്ടംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ബഡ്സ് സ്‌ക്കൂളിലെ കുട്ടികള്‍ക്ക് പുത്തരി നല്‍കനാണ് കരുണാകരന്റെ തീരുമാനം.
നെല്‍കൃഷിക്ക് പുറമേ നേന്ത്രവാഴ, പച്ചക്കറി, വിവിധയിനം പുല്‍കൃഷി, പശുവളര്‍ത്തല്‍, ആട് വളര്‍ത്തല്‍, കോഴിഫാം തുടങ്ങിയ വ്യത്യസ്തമായ കൃഷിരീതികളും കരുണാകരന്‍ നടത്തി വരുന്നുണ്ട്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കരുണാകരന്‍ പങ്കാളിയാണ്. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ വിത്തിടല്‍ ഉദ്ഘാടനം ചെയ്തു.
ബേഡഡുക്ക കൃഷി ഓഫീസര്‍ പ്രവീണ്‍ രാജ്, വാര്‍ഡ് കണ്‍വീനര്‍ വേണുഗോപാല്‍ കക്കോട്ടമ്മ, വായാട്ടുമൂല ജനാര്‍ദ്ദനന്‍, പി.വി ചന്ദ്രന്‍, ശ്രീകാന്ത്, കെ.രാജന്‍, പി.വി.ജനാര്‍ദ്ദനന്‍, മണികണ്ഠന്‍ കക്കോട്ടമ്മ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it