കണിയൊരുക്കിയും പടക്കം പൊട്ടിച്ചും നാടെങ്ങും വിഷു ആഘോഷിച്ചു
കാസര്‍കോട്: കണിയൊരുക്കിയും കൈനീട്ടം നല്‍കിയും പടക്കം പൊട്ടിച്ചും നാടെങ്ങും വിഷു ആഘോഷിച്ചു. കാര്‍ഷികസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സന്ദേശമുയര്‍ത്തിക്കൊണ്ട് വിഷു ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. വിവിധ ക്ഷേത്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രങ്ങളിലും കാവുകളിലും ദൈവസ്ഥാനങ്ങളിലുമെല്ലാം ഇന്നലെ പുലര്‍ച്ചെ കണിയൊരുക്കിയിരുന്നു. വീടുകളില്‍ കണികണ്ട് പിന്നാലെ ക്ഷേത്രങ്ങളിലെത്തി പ്രാര്‍ത്ഥനയും വഴിപാടും നടത്തിയതോടെയാണ് സമ്പല്‍ സമൃദ്ധിയുടെ പ്രതീക്ഷ കൂടിയായ വിഷുവിന്റെ ആഘോഷം ആരംഭിച്ചത്. മേടമാസത്തിലെ വിഷുപ്പുലരിയില്‍ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യവും വര്‍ഷം മുഴുവന്‍ ഒപ്പമുണ്ടാകുമെന്നാണ് വിശ്വാസം. […]

കാസര്‍കോട്: കണിയൊരുക്കിയും കൈനീട്ടം നല്‍കിയും പടക്കം പൊട്ടിച്ചും നാടെങ്ങും വിഷു ആഘോഷിച്ചു. കാര്‍ഷികസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സന്ദേശമുയര്‍ത്തിക്കൊണ്ട് വിഷു ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. വിവിധ ക്ഷേത്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രങ്ങളിലും കാവുകളിലും ദൈവസ്ഥാനങ്ങളിലുമെല്ലാം ഇന്നലെ പുലര്‍ച്ചെ കണിയൊരുക്കിയിരുന്നു. വീടുകളില്‍ കണികണ്ട് പിന്നാലെ ക്ഷേത്രങ്ങളിലെത്തി പ്രാര്‍ത്ഥനയും വഴിപാടും നടത്തിയതോടെയാണ് സമ്പല്‍ സമൃദ്ധിയുടെ പ്രതീക്ഷ കൂടിയായ വിഷുവിന്റെ ആഘോഷം ആരംഭിച്ചത്. മേടമാസത്തിലെ വിഷുപ്പുലരിയില്‍ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യവും വര്‍ഷം മുഴുവന്‍ ഒപ്പമുണ്ടാകുമെന്നാണ് വിശ്വാസം. സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലും കൂടിയാണ് വിഷു.
അയ്യപ്പനെ കണികണ്ട് കൈനീട്ടവും വാങ്ങി വിഷു ആഘോഷമാക്കാന്‍ ശബരിമല സന്നിധാനത്തേക്ക് തീര്‍ത്ഥാടകരുടെ പ്രവാഹം തന്നെയായിരുന്നു. വിഷു തലേന്ന് തന്നെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ പൂജകള്‍ ശബരിമലയില്‍ ആരംഭിച്ചിരുന്നു. നിര്‍മ്മാല്യത്തിന് ശേഷം നെയ്യഭിഷേകവും അഷ്ടാഭിഷേകവും തുടങ്ങി. പുലര്‍ച്ചെ തിരുനട തുറന്നശേഷം വിഷുക്കണി ദര്‍ശനവും കൈനീട്ടവും നല്‍കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനം നടന്നു. ജില്ലയിലെ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണിയും ചടങ്ങുകളും നടന്നു.