ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിസ സ്റ്റാമ്പിംഗ് പുനരാരംഭിച്ചു

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിസ സ്റ്റാമ്പിംഗ് പുനരാരംഭിച്ചു. എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിംഗ് ന്യൂഡെല്‍ഹിയിലെ സൗദി റോയല്‍ എംബസിയില്‍ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ ആരോഗ്യ മേഖലയിലേക്കുള്ള വിസകളുടെ സ്റ്റാമ്പിംഗ് മാത്രമാണ് നടന്നിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ എല്ലാ വിഭാഗം തൊഴില്‍ വിസകളും ആശ്രിത, സന്ദര്‍ശന വിസകളും സ്റ്റാമ്പിംഗിനായി സ്വീകരിച്ചു തുടങ്ങിയതായി ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ സൗദി എംബസി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ […]

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിസ സ്റ്റാമ്പിംഗ് പുനരാരംഭിച്ചു. എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിംഗ് ന്യൂഡെല്‍ഹിയിലെ സൗദി റോയല്‍ എംബസിയില്‍ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ ആരോഗ്യ മേഖലയിലേക്കുള്ള വിസകളുടെ സ്റ്റാമ്പിംഗ് മാത്രമാണ് നടന്നിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ എല്ലാ വിഭാഗം തൊഴില്‍ വിസകളും ആശ്രിത, സന്ദര്‍ശന വിസകളും സ്റ്റാമ്പിംഗിനായി സ്വീകരിച്ചു തുടങ്ങിയതായി ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ സൗദി എംബസി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ വിസ ഉടമകള്‍ക്ക് ദുബൈയോ അനുവദിക്കപ്പെട്ട മറ്റ് ഏതെങ്കിലും രാജ്യം വഴിയോ 14 ദിവസം അവിടെ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം സൗദിയിലേക്ക് യാത്രാ ചെയ്യാമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

വിസാ സ്റ്റാമ്പിംഗ് നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും ഏജന്‍സികള്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം. നേരത്തെയുണ്ടായിരുന്ന അതെ ഫീസും സമയക്രമവും അനുസരിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതും. പക്ഷേ സമര്‍പ്പിക്കുന്ന പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളും അംഗീകൃത കേന്ദ്രത്തില്‍ നിന്ന് സ്‌റ്റെറിലൈസ്ഡ് ചെയ്തതായിരിക്കണമെന്ന നിബന്ധനയുണ്ട്. അതിനുവേണ്ടിയുള്ള ഫീസ് അധികമായി നല്‍കേണ്ടി വരും. ഒരു പാസ്‌പോര്‍ട്ട് സ്‌റ്റെറിലൈസ് ചെയ്യാന്‍ 505 രൂപയാണ് ഫീസ്. മറ്റ് രേഖകളുടെ കാര്യത്തില്‍ പേജൊന്നിന് 107 രൂപ വീതവും നല്‍കണം.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സൗദി വിദേശകാര്യ മന്ത്രാലയവും ചേമ്പര്‍ ഓഫ് കോമേഴ്‌സും അറ്റസ്റ്റ് ചെയ്ത സേവന വേതന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ തൊഴില്‍ കരാര്‍ എന്നിവ സഹിതമാണ് വിസ സ്റ്റാമ്പിഗിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ നിബന്ധനകള്‍ പാലിച്ച് പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ വിസ സ്റ്റാമ്പ് ചെയ്ത് കിട്ടുമെന്നാണ് ലഭിക്കുന്ന വിവരമെന്നും ട്രാവല്‍ ഏജന്‍സ് അധികൃതര്‍ പറയുന്നു.

കോവിഡ് പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് എംബസിയും മുംബൈയിലെ സൗദി കോണ്‍സുലേറ്റും വിസ സ്റ്റാമ്പിംഗ് നടപടികള്‍ നിര്‍ത്തിവെച്ചത്. പിന്നീട് സൗദി ആരോഗ്യ മേഖലയിലേക്കും മറ്റ് സര്‍ക്കാര്‍ തലങ്ങളിലേക്കും മാത്രമായ വിസകളുടെ സ്റ്റാമ്പിംഗ് ഇരു കേന്ദ്രങ്ങളിലും പുനരാരംഭിക്കുകയായിരുന്നു. ഇപ്പോള്‍ എല്ലാ വിഭാഗം വിസകളും സ്വീകരിക്കാന്‍ തുടങ്ങിയെങ്കിലും തല്‍ക്കാലം ഇത് ന്യൂഡല്‍ഹിയിലെ സൗദി എംബസിയില്‍ മാത്രമാണ്. മുംബൈ കോണ്‍സുലേറ്റില്‍ സ്വീകരിച്ചുതുടങ്ങിയിട്ടില്ല.

Related Articles
Next Story
Share it