വിരാട് കോഹ്ലി ടെസ്റ്റ് നായകസ്ഥാനവും ഒഴിഞ്ഞു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്ലി ടെസ്റ്റ് നായക സ്ഥാനവും ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പരമ്പര തോല്‍വിക്ക് പിന്നാലെയാണ് റെഡ് ബോള്‍ ക്യാപ്റ്റന്‍സിയും കോഹ്ലി ഒഴിയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് കോഹ്ലി ക്യാപ്റ്റന്‍സി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. നേരത്തെ ട്വന്റി-20 ലോകകപ്പിന് പിന്നാലെ നായക സ്ഥാനം ഒഴിഞ്ഞ കോഹ്ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബിസിസിഐ നീക്കിയിരുന്നു. ടെസ്റ്റില്‍ മാത്രം കോഹ്ലി ക്യാപ്റ്റനായി തുടരുമെന്നായിരുന്നു ബിസിസിഐ അറിയിച്ചത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കുകയും ടെസ്റ്റില്‍ രഹാനെയെ […]

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്ലി ടെസ്റ്റ് നായക സ്ഥാനവും ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പരമ്പര തോല്‍വിക്ക് പിന്നാലെയാണ് റെഡ് ബോള്‍ ക്യാപ്റ്റന്‍സിയും കോഹ്ലി ഒഴിയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് കോഹ്ലി ക്യാപ്റ്റന്‍സി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. നേരത്തെ ട്വന്റി-20 ലോകകപ്പിന് പിന്നാലെ നായക സ്ഥാനം ഒഴിഞ്ഞ കോഹ്ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബിസിസിഐ നീക്കിയിരുന്നു.

ടെസ്റ്റില്‍ മാത്രം കോഹ്ലി ക്യാപ്റ്റനായി തുടരുമെന്നായിരുന്നു ബിസിസിഐ അറിയിച്ചത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കുകയും ടെസ്റ്റില്‍ രഹാനെയെ ഒഴിവാക്കി രോഹിതിനെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിരുന്നു. കോഹ്ലി ഒഴിഞ്ഞതോടെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കും.

അവസാനമായി നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ഇന്ത്യക്ക് 2-1 ന് പരമ്പര നഷ്ടമായതിന് പിന്നാലെയാണ് കോഹ്ലിയുടെ പ്രഖ്യാപനം. ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച നേട്ടങ്ങള്‍ നേടിത്തന്ന ക്യാപ്റ്റന്‍ ആണ് കോഹ്ലി. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഫൈനല്‍ വരെയെത്തിയെങ്കിലും കലാശപ്പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടു. ലോകകപ്പില്‍ 2019ല്‍ സെമിയിലെത്തിയതാണ് മികച്ച നേട്ടം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ എത്താനും സാധിച്ചു. എന്നാല്‍ പ്രധാന ഐസിസി കിരീടമൊന്നുമില്ലാതെയാണ് രാജാവിന്റെ പടിയിറക്കം എന്നത് ശ്രദ്ധേയമാണ്.

View this post on Instagram

A post shared by Virat Kohli (@virat.kohli)

Related Articles
Next Story
Share it