ലോകകപ്പിന് ശേഷം കോഹ്ലിക്ക് ഏകദിന ക്യാപ്റ്റന്‍സിയും നഷ്ടപ്പെട്ടേക്കുമെന്ന് സൂചന നല്‍കി ബി.സി.സി.ഐ വൃത്തങ്ങള്‍; രോഹിത് ഏകദിന-ട്വന്റി 20 ക്യാപ്റ്റനാകും; ന്യൂസിലാന്‍ഡ് പരമ്പരയില്‍ കെ എല്‍ രാഹുല്‍ നയിക്കും

മുംബൈ: ലോകകപ്പിന് ശേഷം ട്വന്റി 20 ക്യാപ്റ്റന്‍സി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച നായകന്‍ വിരാട് കോഹ്ലിക്ക് ഏകദിന ക്യാപ്റ്റന്‍സിയും നഷ്ടപ്പെട്ടേക്കുമെന്ന് സൂചന. ബിസിസിഐ വൃത്തങ്ങള്‍ തന്നെയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കുന്നത്. ലോകകപ്പിനു ശേഷം കോഹ്ലിയില്‍ നിന്ന് ഏകദിന ക്യാപ്റ്റന്റെ ചുമതലയും ബി.സി.സി.ഐ. എടുത്തു മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇക്കാര്യം ബി.സി.സി.ഐ. വൃത്തങ്ങളും ശരിവയ്ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോഹ്ലിയുടെ ക്യാപ്റ്റന്‍സി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഈ ആഴ്ച തന്നെ സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുമെന്ന് റിപ്പോര്‍ട്ടുകളില്‍ […]

മുംബൈ: ലോകകപ്പിന് ശേഷം ട്വന്റി 20 ക്യാപ്റ്റന്‍സി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച നായകന്‍ വിരാട് കോഹ്ലിക്ക് ഏകദിന ക്യാപ്റ്റന്‍സിയും നഷ്ടപ്പെട്ടേക്കുമെന്ന് സൂചന. ബിസിസിഐ വൃത്തങ്ങള്‍ തന്നെയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കുന്നത്. ലോകകപ്പിനു ശേഷം കോഹ്ലിയില്‍ നിന്ന് ഏകദിന ക്യാപ്റ്റന്റെ ചുമതലയും ബി.സി.സി.ഐ. എടുത്തു മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇക്കാര്യം ബി.സി.സി.ഐ. വൃത്തങ്ങളും ശരിവയ്ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോഹ്ലിയുടെ ക്യാപ്റ്റന്‍സി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഈ ആഴ്ച തന്നെ സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ലോകകപ്പിന് ശേഷം ട്വന്റി 20 ക്യാപ്റ്റന്‍സി ഒഴിയുന്നതായി കോഹ്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിസിസിഐയില്‍ നിന്ന് കോഹ്ലിക്ക് പിന്തുണ ലഭിക്കാത്തതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ടീമിനുള്ളില്‍ ക്യാപ്റ്റനെ അനുകൂലിക്കുന്നവരും അനുകൂലിക്കാത്തവരും എന്ന നിലയില്‍ രണ്ട് തട്ട് രൂപപ്പെട്ടതായും ഈ ഒത്തിണക്കമില്ലായ്മ ടീമില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

കോഹ്ലിക്കു പകരം രോഹിത് ശര്‍മയാകും ഏകദിന-ട്വന്റി 20 ടീമുകളുടെ നായകനാകുക. എന്നാല്‍ ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കെ.എല്‍. രാഹുലാകും ഇന്ത്യയുടെ ട്വന്റി 20 ടീമിനെ നയിക്കുക. ലോകകപ്പിന് ശേഷം രോഹിത് ശര്‍മ ഉള്‍പ്പടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് രാഹുലിന്റെ നേതൃത്വത്തില്‍ യുവനിരയെ അണിനിരത്താന്‍ ഇന്ത്യ ആലോചിക്കുന്നത്. രണ്ടു ടെസ്റ്റും മൂന്നു ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്. പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം സംബന്ധിച്ചും ഈ യോഗത്തില്‍ തീരുമാനമുണ്ടാകും.

Related Articles
Next Story
Share it