വീരാടും രോഹിത്തും ഫോം ഔട്ടാവുമ്പോള്‍...
ഇന്ത്യയുടെ ദേശീയ ഗെയിം ഹോക്കിയാണെങ്കിലും എന്ത് കൊണ്ടോ പണ്ട് മുതലേ ക്രിക്കറ്റിലാണ് ഇന്ത്യക്ക് കൂടുതല്‍ കമ്പം. കളിക്കാനും കളി കാണാനും ഇന്ത്യന്‍ ആരാധകര്‍ക്ക് ക്രിക്കറ്റ് എന്നും ഒരാവേശമാണ്. തൊണ്ണൂറുകളില്‍ മുഹമ്മദ് അസ്ഹറുദീനും ഡ്രാവിഡും ഗാംഗുലിയുമൊക്കെ നയിച്ചിരുന്ന ആ പഴയ ടീമിലെ ഓരോ താരങ്ങളെയും ഇന്നും അത്രമേല്‍ ഓര്‍ത്തിരിക്കുന്നതും ആ ദിവസങ്ങളെ അവര്‍ അത്രയും മനോഹരമാക്കി തന്നത് കൊണ്ടാണ്. കാലം പുരോഗമിക്കുമ്പോള്‍ ക്രിക്കറ്റ് കളിയിലും കെട്ടിലും മട്ടിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. ടെസ്റ്റ് ക്രിക്കറ്റും ഏകദിന ക്രിക്കറ്റും എന്നത് […]
ഇന്ത്യയുടെ ദേശീയ ഗെയിം ഹോക്കിയാണെങ്കിലും എന്ത് കൊണ്ടോ പണ്ട് മുതലേ ക്രിക്കറ്റിലാണ് ഇന്ത്യക്ക് കൂടുതല്‍ കമ്പം. കളിക്കാനും കളി കാണാനും ഇന്ത്യന്‍ ആരാധകര്‍ക്ക് ക്രിക്കറ്റ് എന്നും ഒരാവേശമാണ്. തൊണ്ണൂറുകളില്‍ മുഹമ്മദ് അസ്ഹറുദീനും ഡ്രാവിഡും ഗാംഗുലിയുമൊക്കെ നയിച്ചിരുന്ന ആ പഴയ ടീമിലെ ഓരോ താരങ്ങളെയും ഇന്നും അത്രമേല്‍ ഓര്‍ത്തിരിക്കുന്നതും ആ ദിവസങ്ങളെ അവര്‍ അത്രയും മനോഹരമാക്കി തന്നത് കൊണ്ടാണ്. കാലം പുരോഗമിക്കുമ്പോള്‍ ക്രിക്കറ്റ് കളിയിലും കെട്ടിലും മട്ടിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. ടെസ്റ്റ് ക്രിക്കറ്റും ഏകദിന ക്രിക്കറ്റും എന്നത് […]
ഇന്ത്യയുടെ ദേശീയ ഗെയിം ഹോക്കിയാണെങ്കിലും എന്ത് കൊണ്ടോ പണ്ട് മുതലേ ക്രിക്കറ്റിലാണ് ഇന്ത്യക്ക് കൂടുതല്‍ കമ്പം. കളിക്കാനും കളി കാണാനും ഇന്ത്യന്‍ ആരാധകര്‍ക്ക് ക്രിക്കറ്റ് എന്നും ഒരാവേശമാണ്.
തൊണ്ണൂറുകളില്‍ മുഹമ്മദ് അസ്ഹറുദീനും ഡ്രാവിഡും ഗാംഗുലിയുമൊക്കെ നയിച്ചിരുന്ന ആ പഴയ ടീമിലെ ഓരോ താരങ്ങളെയും ഇന്നും അത്രമേല്‍ ഓര്‍ത്തിരിക്കുന്നതും ആ ദിവസങ്ങളെ അവര്‍ അത്രയും മനോഹരമാക്കി തന്നത് കൊണ്ടാണ്.
കാലം പുരോഗമിക്കുമ്പോള്‍ ക്രിക്കറ്റ് കളിയിലും കെട്ടിലും മട്ടിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. ടെസ്റ്റ് ക്രിക്കറ്റും ഏകദിന ക്രിക്കറ്റും എന്നത് പിന്നെ കുട്ടി ക്രിക്കറ്റായ ട്വന്റി ട്വന്റിയിലേക്ക് കൂടി ചുവട് വെച്ചു. പെട്ടന്ന് കളിക്കുക പെട്ടന്ന് റിസള്‍ട്ട് വരുക എന്നതാണ് കുട്ടി ക്രിക്കറ്റായ ട്വന്റി ട്വന്റിയുടെ പ്രത്യേകത. അത് തന്നെയാണ് ഇന്ന് പലര്‍ക്കും ഈ ട്വന്റി ട്വന്റിയോട് താല്പര്യക്കൂടുതലും.
രാജ്യാന്തര ക്രിക്കറ്റില്‍ സ്ഥാനം പിടിച്ച ഇവന് പിന്നീട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ലോക ക്രിക്കറ്റ് ലീഗില്‍ ഏറ്റവും വലിയ മത്സരങ്ങളിലൊന്നയായി സ്ഥാനം പിടിച്ചു. കോടികള്‍ മുടക്കി പണംകൊണ്ട് ആറാടുന്ന ഐ.പി.എല്‍ ശരവേഗത്തിലാണ് ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചത് നിശ്ചിത ടീമുകളെ നിയമിച്ച് അതില്‍ വിദേശികളും സ്വദേശികളുമായിട്ടുള്ള ഓരോ താരങ്ങളെയും ലേലത്തിലൂടെ വിലക്കെടുത്ത് പരസ്പരം കൊമ്പ് കോര്പ്പിക്കുമ്പോള് ക്രിക്കറ്റ് പ്രേമികള്‍ക്ക് അതൊരു വേറിട്ട അനുഭവമായി മാറി. സ്വാഭാവികമായും ചില താരങ്ങളോടുള്ള പ്രത്യേക ഇഷ്ടം കാരണം ആവേശവും വാശിയും ഒന്നുകൂടി ഈ ഐ.പി.എല്‍ മാമാങ്കത്തെ കളറാക്കി എന്ന് തന്നെ പറയാം. അത് മാത്രമല്ല, ഇതില്‍ എടുത്ത് പറയേണ്ട ഒരു കാര്യമെന്ന് വെച്ചാല്‍ രാജ്യാന്തര ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഒരുപാട് നല്ല താരങ്ങളെ സമ്മാനിക്കാനും ഈ ഐ.പി.എല്‍ മാമാങ്കത്തിന് സാധിച്ചു എന്നതാണ്.
എന്നാല്‍ ഇന്ന് ഈ ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ടീമിലെ നെടും തൂണുകളായ വീരാട് കോഹ്ലിയും രോഹിത് ശര്‍മ്മയുമെല്ലാം പൂജ്യത്തിലും രണ്ടക്കം കടക്കാതെയും പുറത്താവുമ്പോള്‍ ഐ.പി.എല്‍ മത്സരത്തിനപ്പുറം ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചോളം അതൊരു വേദനിക്കുന്ന കാഴ്ച്ചയാണ്. കാരണം ഇന്ത്യന്‍ ടീമിലെ നീല കുപ്പായമിട്ട് അവര്‍ രാജ്യത്തിനു വേണ്ടി പൊരുതിയതും വിജയിച്ചു കപ്പുയര്‍ത്തി ഇന്ത്യന്‍ പതാക വാനോളം ഉയര്‍ത്തിയതും ഓരോ ഇന്ത്യക്കാരനും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ് പകര്‍ന്നത്. ലോകോത്തര ബൗളര്‍മാര്‍ക്ക് മുന്നില്‍ അനായാസം പന്തുക്കളെ ബൗണ്ടറി കടത്തുമ്പോള്‍ സന്തോഷം കൊണ്ട് തുള്ളിചാടിയതും ഇന്ത്യ എന്ന രാജ്യത്തോടും ക്രിക്കറ്റ് എന്ന ഗെയിമിനോടുമുള്ള അടങ്ങാത്ത മുഹബ്ബത്താണ്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപാട് റെക്കോര്‍ഡുകള്‍ മറികടന്ന വീരാട് കൊഹ്ലി എന്ന താരത്തെ അത്ര പെട്ടനൊന്നും നമുക്ക് തള്ളി കളയാന്‍ കഴിയില്ല. ചെറിയൊരു കാലത്തെ മോശം ഫോം കാരണം അദ്ദേഹത്തെ വിമര്‍ശനങ്ങള്‍ വേട്ടയാടിയത് ചെറുതൊന്നുമല്ല. കളിക്കളത്തിലെ അഗ്ഗ്രസീവ്കാരന് എന്ന് പറയുമ്പോളും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കുമ്പോള്‍ അദ്ദേഹം സഹ താരങ്ങള്‍ക്ക് നല്കുന്ന കരുത്തും ആവേശവും ആ ആഗ്ഗ്രസീവും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് തന്നെയാണ്.
അത്പോലെ രോഹിത് ശര്‍മ്മയെന്ന നിലവിലെ ക്യാപ്റ്റന്‍ മുംബൈ ഇന്ത്യന്‍സ് എന്ന താല്കാലിക ഐ.പി.എല്‍ എന്നതിനപ്പുറം അദ്ദേഹം ഇന്ത്യന്‍ ടീമിലെ വലിയൊരു മുതല്‍കൂട്ടാണ്. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ തുടക്കക്കാരനായി വന്ന് ബാറ്റ് വീശുമ്പോള്‍ ചെറിയ പന്തുകളില്‍ വലിയ സ്കോറുകള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ ഇന്നിങ്സും മറന്നുകളയാന്‍ പറ്റാത്തവയാണ്.
സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും നേടി ക്രീസില്‍ ഒരുപാട് വട്ടം ബാറ്റും ഹെല്‍മെറ്റും ഉയര്‍ത്തിപ്പിടിച്ച തരമാണ് രോഹിത്ത് എന്ന ഹിറ്റ്മാനും. ചില സമയങ്ങളില്‍ ഫോം ഔട്ടാവുമ്പോള്‍ പഴയതൊക്കെ മറക്കാനും വിമര്‍ശനങ്ങള്‍ കൊണ്ട് മൂടാനും ശ്രമിക്കുന്നതിന് പകരം തിളങ്ങുമ്പോള്‍ മാത്രമല്ല മങ്ങുമ്പോഴും സപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഒരു കാലത്ത് ക്രിക്കറ്റിന്റെ രാജക്കന്മാരായിരുന്ന ഓസ്ട്രേലിയന്‍ മഞ്ഞപ്പട ഈ മേഖലയെ അടക്കിയിരുന്ന ആ സ്ഥാനത്തേക്ക് നമ്മുടെ ഇന്ത്യന്‍ ടീമിനെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് മഹേന്ദ്ര സിംഗ് ധോണി എന്ന ക്യാപ്റ്റന്‍സിയും പിന്നെ ഇതുപോലെയുള്ള മുന്‍നിര താരങ്ങളുടെ ശ്രമഫലം കൊണ്ടും തന്നെയാണെന്ന് മനസിലാക്കുക.
രോഹിതിനെയും കോഹ്ലിയെയും പോലെയുള്ള മുന്‍നിര താരങ്ങള്‍ ഫോം ഔട്ടാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എന്നും ആശങ്കപ്പെടുത്തുന്നവയാണ്. എല്ലാവര്ക്കും നന്നായി തിളങ്ങാനും രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താനും കഴിയട്ടെ എന്നാഗ്രഹിക്കാം ആശംസിക്കാം.
-അച്ചു പച്ചമ്പള