ദ്രാവിഡ് ഇന്ത്യന്‍ കോച്ചാകുന്നതിനെ കുറിച്ച് തനിക്കൊന്നുമറിയില്ല; വിരാട് കോഹ്ലി
മുംബൈ: മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാകുന്നതിനോട് പ്രതികരിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ദ്രാവിഡ് കോച്ചാകുന്നത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്നാണ് കോഹ്ലിയുടെ പ്രതികരണം. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്ലി ഇങ്ങനെ പ്രതികരിച്ചത്. ദ്രാവിഡ് പരിശീലകനായി വരുന്നതിനെ കുറിച്ച് ആരുമായും ഇതുവരെ വിശദമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ടീമിന്റെ ആത്മവീര്യം ഉയര്‍ത്താന്‍ ധോണി മെന്ററായി എത്തുന്നതിലൂടെ കഴിയും. ധോണിയുടെ പ്രായോഗിക നിര്‍ദേശങ്ങളും വിലയിരുത്തലുകളും ടീമിന് ഗുണമാവും എന്നും […]

മുംബൈ: മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാകുന്നതിനോട് പ്രതികരിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ദ്രാവിഡ് കോച്ചാകുന്നത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്നാണ് കോഹ്ലിയുടെ പ്രതികരണം. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്ലി ഇങ്ങനെ പ്രതികരിച്ചത്.
ദ്രാവിഡ് പരിശീലകനായി വരുന്നതിനെ കുറിച്ച് ആരുമായും ഇതുവരെ വിശദമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ടീമിന്റെ ആത്മവീര്യം ഉയര്‍ത്താന്‍ ധോണി മെന്ററായി എത്തുന്നതിലൂടെ കഴിയും. ധോണിയുടെ പ്രായോഗിക നിര്‍ദേശങ്ങളും വിലയിരുത്തലുകളും ടീമിന് ഗുണമാവും എന്നും കോഹ്ലി പറഞ്ഞു. ക്യാപ്റ്റനായിരുന്ന സമയത്തും ധോണി ഞങ്ങളുടെ മെന്ററായിരുന്നു. ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ കരിയറിന്റെ തുടക്കമായിരുന്നു അത്. ഇപ്പോള്‍ അതേ റോളിലേക്ക് ധോണി തിരികെ വരുന്നു. ധോണിയുടെ സാന്നിധ്യം യുവ താരങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും, കോഹ്ലി കൂട്ടിച്ചേര്‍ത്തു.
ട്വന്റി 20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി പരിശീലക സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ കോച്ചിനെ തേടുകയും ദ്രാവിഡിനെ സമീപിക്കുകയും ചെയ്തത്. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം മുതല്‍ ദ്രാവിഡ് ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്‍ ഫൈനലില്‍ ബി.സി.സി.ഐയുടെ പ്രത്യേക ക്ഷണിതാവായിരുന്നു ദ്രാവിഡ്. ഇവിടെ വെച്ച് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി ചര്‍ച്ച നടത്തിയിരുന്നു.
നേരത്തെ നിരവധി തവണ ബിസിസിഐ ഓഫര്‍ ദ്രാവിഡ് നിരസിച്ചിരുന്നെങ്കിലും ഈ ചര്‍ച്ചയില്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാമെന്ന് സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്താല്‍ 2023 ഏകദിന ലോകകപ്പ് വരെ തുടരും. ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനെ ബി.സി.സി.ഐ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. ലോകകപ്പിന് ശേഷം ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരമിക്കുമെന്ന് കോഹ്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.