ബിഹാര്‍ സര്‍ക്കാരിന്റെ അധ്യാപക യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് കണ്ട്  ഉദ്യോഗാര്‍ത്ഥി ഞെട്ടി; തന്റെ ഫോട്ടോയുടെ സ്ഥാനത്ത് നടി അനുപമ പരമേശ്വരന്റെ മുഖം

പറ്റ്ന: ബിഹാര്‍ സര്‍ക്കാരിന്റെ അധ്യാപക യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് കണ്ട് ഉദ്യോഗാര്‍ത്ഥി ഞെട്ടി. തന്റെ ഫോട്ടോയുടെ സ്ഥാനത്ത് നടി അനുപമ പരമേശ്വരന്റെ മുഖം വന്നതാണ് കാരണം. 2019ല്‍ നടന്ന സെക്കന്‍ഡറി ടീച്ചര്‍ എലിജിബിലിറ്റി പരീക്ഷയുടെ ഫലത്തിലാണ് വമ്പന്‍ തെറ്റ് കടന്നുകൂടിയത്. ഋഷികേഷ് കുമാര്‍ എന്ന ഉദ്യോഗാര്‍ഥിയുടെ പരീക്ഷാഫലത്തില്‍ ഫോട്ടോയുടെ സ്ഥാനത്ത് അനുപമ പരമേശ്വരന്റെ ഫോട്ടോയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മാര്‍ച്ചിലാണ് ഫലം പ്രഖ്യാപിച്ചത്. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് പേപ്പര്‍- […]

പറ്റ്ന: ബിഹാര്‍ സര്‍ക്കാരിന്റെ അധ്യാപക യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് കണ്ട് ഉദ്യോഗാര്‍ത്ഥി ഞെട്ടി. തന്റെ ഫോട്ടോയുടെ സ്ഥാനത്ത് നടി അനുപമ പരമേശ്വരന്റെ മുഖം വന്നതാണ് കാരണം. 2019ല്‍ നടന്ന സെക്കന്‍ഡറി ടീച്ചര്‍ എലിജിബിലിറ്റി പരീക്ഷയുടെ ഫലത്തിലാണ് വമ്പന്‍ തെറ്റ് കടന്നുകൂടിയത്. ഋഷികേഷ് കുമാര്‍ എന്ന ഉദ്യോഗാര്‍ഥിയുടെ പരീക്ഷാഫലത്തില്‍ ഫോട്ടോയുടെ സ്ഥാനത്ത് അനുപമ പരമേശ്വരന്റെ ഫോട്ടോയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മാര്‍ച്ചിലാണ് ഫലം പ്രഖ്യാപിച്ചത്. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് പേപ്പര്‍- ഒന്നിന് കീഴില്‍ വരുന്ന മൂന്ന് വിഷയങ്ങളുടെ മാര്‍ക്ക് സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നില്ല. ഉറുദു, സംസ്‌കൃതം, സയന്‍സ് എന്നീ വിഷയങ്ങളുടെ മാര്‍ക്ക് ഇപ്പോള്‍ അപ്ലോഡ് ചെയ്തപ്പോഴാണ് ചിത്രം മാറിപ്പോയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഋഷികേഷ് കുമാര്‍ പരീക്ഷാഫലത്തില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ച് രംഗത്തുവന്നു. നിയമസഭയില്‍ വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവ് തേജ്വസി യാദവ്, ക്രമക്കേട് നടത്താതെ ഒരു ഒഴിവ് പോലും നികത്തുന്നില്ലെന്ന് ആരോപിച്ചു. അതേസമയം കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തതിനാല്‍ തെറ്റ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചു. കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്‍കാനുള്ള ശ്രമം തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Related Articles
Next Story
Share it